'അത് അങ്ങനെയാണ്, മുന്നോട്ട് പോകാനാണ് തീരുമാനം'; പോസ്റ്റുമായി സഞ്ജു സാംസണ്

നിരവധി പേരാണ് താരത്തിന് പിന്തുണയറിയിച്ച് എത്തുന്നത്

dot image

തിരുവനന്തപുരം: പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്. 'അത് അങ്ങനെയാണ്. മുന്നോട്ട് പോകാന് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്', എന്നാണ് സഞ്ജുവിന്റെ ഫേസ്ബുക്കില് കുറിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമില് നിന്ന് ഒഴിവാക്കിയ സാഹചര്യത്തില് സഞ്ജുവിന്റെ ഈ പോസ്റ്റ് ചര്ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ച ടീമില് നിന്ന് പുറത്തായതിലുള്ള സഞ്ജുവിന്റെ പ്രതികരണമായാണ് ഈ പോസ്റ്റിനെ വിലയിരുത്തുന്നത്. നേരത്തെ ഫേസ്ബുക്കില് പുഞ്ചിരിക്കുന്ന ഇമോജി മാത്രം സഞ്ജു പോസ്റ്റ് ചെയ്തിരുന്നു.

സഞ്ജുവിന്റെ പോസ്റ്റ് നിമിഷങ്ങള്ക്കുള്ളിലാണ് ആരാധകര് ഏറ്റെടുത്തത്. നിരവധി പേരാണ് താരത്തിന് പിന്തുണയറിയിച്ച് പോസ്റ്റിന് താഴെ എത്തുന്നത്. 'ഇരുട്ടുനിറഞ്ഞ കൊടുങ്കാറ്റുള്ളപ്പോള് ഒരു കാര്യം മാത്രം ഓര്ക്കുക, രാത്രിയില്ലാതെ താരങ്ങള്ക്ക് തിളങ്ങാനാവില്ല. മുന്നോട്ടുള്ള യാത്രയില് വിശ്വസിക്കുക. നിങ്ങള്ക്കായി പ്രഭാതം കാത്തിരിക്കുന്നു', എന്നാണ് ഷാഫി പറമ്പില് എംഎല്എ കമന്റ് ചെയ്തത്. ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തിലാണ് താങ്കള് ഇടംനേടിയത്, നിങ്ങളാണ് യഥാര്ത്ഥ ചാമ്പ്യന്, നിങ്ങളുടെ സമയം വരും... എന്നിങ്ങനെ പോവുന്നു സഞ്ജുവിന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില് നിന്ന് മലയാളി താരം സഞ്ജു സാംസണ് പുറത്തായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് സ്ക്വാഡിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഏഷ്യന് ഗെയിംസിനുള്ള ഇന്ത്യന് സ്ക്വാഡിനെ നയിക്കുന്ന റുതുരാജ് ഗെയ്ക്വാദ്, പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യര്, മോശം ഫോമിലുള്ള സൂര്യകുമാര് യാദവ് എന്നിവര്ക്കുള്പ്പടെ ടീമില് സ്ഥാനം ലഭിച്ചപ്പോഴും സഞ്ജുവിനെ പരിഗണിച്ചില്ല. ഏഷ്യ കപ്പ്, ലോകകപ്പ്, ഏഷ്യന് ഗെയിംസ് ടീമുകള്ക്ക് പിന്നാലെ ഓസീസ് പരമ്പരയ്ക്കുള്ള ടീമിലും സഞ്ജുവിനെ ഒഴിവാക്കിയതില് കടുത്ത വിമര്ശനങ്ങളാണ് ഉയരുന്നത്.

സഞ്ജുവിനെ ഒഴിവാക്കിയതില് നിരാശ പ്രകടിപ്പിച്ച് മുന് ഇന്ത്യന് താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോള് ആരും സഞ്ജുവിന്റെ സ്ഥാനത്ത് ഇരിക്കാന് ആഗ്രഹിക്കുന്നുണ്ടാവില്ലെന്നാണ് ഉത്തപ്പ സമൂഹമാധ്യമമായ എക്സില് കുറിച്ചത്. 'ടീമിലുണ്ടെങ്കിലും ഒരുപക്ഷേ അദ്ദേഹത്തിന് ഒരു മത്സരം പോലും ലഭിക്കില്ല എന്നതാകാം ന്യായീകരണം. എന്നാല് ടീമില് ഇടം പോലുമില്ല എന്നത് നിരാശാജനകമാണ്', ഉത്തപ്പ മറ്റൊരു പോസ്റ്റില് കൂട്ടിച്ചേര്ത്തു. 'സഞ്ജുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില് ഇപ്പോള് അങ്ങേയറ്റത്തെ നിരാശ അനുഭവിക്കുന്നുണ്ടാവും', എന്നായിരുന്നു മുന് ഇന്ത്യന് ഓള്റൗണ്ടര് ഇര്ഫാന് പത്താന്റെ പ്രതികരണം.

പരമ്പരയിലെ ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും രോഹിത് ശര്മ, വിരാട് കോഹ്ലി എന്നിവര്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഈ രണ്ട് മത്സരങ്ങളിലും കെ എല് രാഹുലാണ് ടീമിനെ നയിക്കുന്നത്. ഈ രണ്ട് മത്സരങ്ങള്ക്കുള്ള ടീമിലേക്ക് തിലക് വര്മ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെ ഉള്പ്പെടുത്തി. അപ്പോഴും ഏകദിന മത്സരങ്ങളില് മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ ടീമില് ഉള്പ്പെടുത്താതിരുന്നത് വലിയ പ്രതിഷേധങ്ങള്ക്കിടക്കാണ് വഴിവെക്കുന്നത്. സെപ്റ്റംബര് 22നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us