മാനദണ്ഡങ്ങൾ പാലിച്ചുള്ള പരിപാലനം; കായകൽപ്പം അവാർഡ് മൂന്നാമതും സ്വന്തമാക്കി ഒമാനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ

മെച്ചപ്പെട്ട രീതിയില്‍ ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരിപാലിക്കുന്നതിന് ലഭിക്കുന്നതാണ് കായകല്‍പ്പം അവാര്‍ഡ്

dot image

മലപ്പുറം: കേരളത്തിലെ ഗവണ്‍മെന്റ് ആശുപത്രികളിലെ ഗുണമേന്മ പരിശോധന സംവിധാനമായ കായകല്‍പ്പ അസസ്‌മെന്റ് പരിശോധനിയില്‍ ഒമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കമന്റേഷന്‍ അവര്‍ഡ് ലഭിച്ചു. മെച്ചപ്പെട്ട രീതിയില്‍ ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരിപാലിക്കുന്നതിന് ലഭിക്കുന്നതാണ് കായകല്‍പ്പം അവാര്‍ഡ്. ഒരു ലക്ഷം രൂപ അടങ്ങുന്നതാണ് അവാര്‍ഡ്. ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയാണ് പ്രധാന മാനദണ്ഡങ്ങള്‍.

ഓമാനൂര്‍ ആശുത്രിയില്‍ ഏര്‍പ്പെടുത്തിയ അനുബന്ധ സൗകര്യങ്ങളായ തെറാപ്പി ക്ലിനിക്ക്, ഫിറ്റ്‌നസ് സെന്റര്‍, സ്റ്റെബിലൈസേഷന്‍ ഏരിയ കൂടാതെ ജനങ്ങള്‍ക്കായി നടത്തുന്ന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, ആശുപത്രിയിലെ മറ്റ് രോഗി സൗഹൃദ അന്തരീക്ഷം എന്നിവ ഒമാനൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് നട്ടങ്ങള്‍ കൈവരിക്കാന്‍ സഹായകരമായി. ജീവനക്കാരുടെ ആത്മാര്‍ത്ഥമായ കൂട്ടായ്മയും പ്രവര്‍ത്തനവുമാണ് നേട്ടത്തിന് പിന്നിലെന്ന് ഡോക്ടര്‍ മനുലാല്‍ പറഞ്ഞു.

Content Highlights: Omanur Community Health Center wins Kayakalpam Award for the third time

dot image
To advertise here,contact us
dot image