ഉണര്‍ന്നെണീറ്റപ്പോള്‍ കിടക്കയില്‍ രാജവെമ്പാല,വീഡിയോ പകര്‍ത്തി യുവാവ്; ജീവനോടെയുണ്ടോ എന്ന് കാഴ്ചക്കാര്‍

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയുടെ താഴെ നിരവധി പേരാണ് അഭിപ്രായങ്ങളുമായെത്തിയത്

dot image

ഉറക്കത്തിനിടയില്‍ നിങ്ങള്‍ കണ്ണുതുറക്കുമ്പോള്‍ അതാ ഒരു രാജവെമ്പാല നിങ്ങളുടെ കാലിനുമുകളിലൂടെയും കിടക്കയിലൂടെയും ഇഴഞ്ഞുപോകുന്നു. ഇത് സ്വപ്‌നമല്ല യഥാര്‍ഥത്തിലാണെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. ഞെട്ടി വിറച്ചുപോകും അല്ലേ. എന്നാല്‍ ഉത്തരാഖണ്ഡില്‍ അങ്ങനെ ഒരു സംഭവം നടന്നു.ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടതാണ് ഞെട്ടിപ്പിക്കുന്ന ആ വീഡിയോ. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.

കട്ടിലില്‍ കിടക്കുകയായിരുന്ന യുവാവിന്റെ അടുത്തുകൂടി ഒരു രാജവെമ്പാല ഇഴഞ്ഞുപോവുകയാണ്. ഏറ്റവും രസം ഇതൊന്നുമല്ല ഈ യുവാവ് തന്നെയാണ് കിടക്കയില്‍ ഇരുന്നുകൊണ്ടാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോയുടെ അവസാനം രാജവെമ്പാല പത്തിവിടര്‍ത്തി യുവാവിന്റെ മുഖത്തിന് നേരെ വന്ന് നില്‍ക്കുകയാണ്. അപ്പോഴാണ് അയാള്‍ പരിഭ്രാന്തനായി കിടക്കയില്‍നിന്ന് ചാടിയത്. ഈ സമയത്തൊന്നും പാമ്പോ ഈ മനുഷ്യനോ അനങ്ങുകയോ പ്രകോപനമുണ്ടാക്കുകയോ ചെയ്തിരുന്നില്ല.

രാജവെമ്പാലയെപ്പോലെയുള്ള മാരക വിഷമുള്ള ഒരു പാമ്പ് എങ്ങനെയാണ് യുവാവിന്റെ മുറിയിലെത്തിയത്, ഈ പാമ്പിനെ ഇയാളെങ്ങനെയാണ് കൈകാര്യം ചെയ്തത് തുടങ്ങിയ ചോദ്യങ്ങള്‍ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ആളുകള്‍ പങ്കുവച്ചത്. ആ മനുഷ്യന്റെ യഥാര്‍ഥ ശാന്തതയില്‍ കാഴ്ചക്കാര്‍ അത്ഭുതം പ്രകടിപ്പിച്ചു. ചിലര്‍ കളിയാക്കി, ഇയാള്‍ ജീവനോടെയുണ്ടോ എന്ന് മറ്റ് ചിലര്‍, വിഷപാമ്പുകള്‍ ചുറ്റും ഉണ്ടാകുന്നതിന്റെ അപകട വശങ്ങള്‍ എന്താണെന്ന് വേറെ ചിലര്‍ പറഞ്ഞു. എന്തുതന്നെയായാലും വീഡിയോയുടെ യാഥാര്‍ഥ്യം വ്യക്തമല്ല.

Content Highlights :King cobra with young man in bed…the video was also recorded by the young man on his mobile phone. The video went viral

dot image
To advertise here,contact us
dot image