ബാക്കിയുള്ളത് ഒമ്പത് മാസം; മരിക്കും മുമ്പ് സമ്പാദ്യമായ 20ലക്ഷം ചിലവഴിക്കണം, വഴികൾ പറഞ്ഞു തരുമോയെന്ന് 22കാരി

ബ്രയിന്‍ ടൂമറുമായി മരണത്തെ കാത്തുകിടക്കുന്ന 22കാരിയുടെ ആവശ്യമാണ് ഇപ്പോള്‍ നെറ്റിസണ്‍സിനെ വിഷമത്തിലാക്കിയിരിക്കുന്നത്

dot image

ബ്രയിന്‍ ടൂമറുമായി മരണത്തെ കാത്തുകിടക്കുന്ന 22കാരിയുടെ ആവശ്യമാണ് ഇപ്പോള്‍ നെറ്റിസണ്‍സിനെ വിഷമത്തിലാക്കിയിരിക്കുന്നത്. ഒമ്പത് മാസം മാത്രമാണ് തനിക്ക് ആയുസെന്നും കയ്യിലുള്ള ഇരുപത് ലക്ഷം രൂപ എങ്ങനെ ചിലവഴിക്കാമെന്ന് പറഞ്ഞു തരുമോയെന്ന് റെഡ്ഡിറ്റിലാണ് യുവതി ചോദിച്ചിരിക്കുന്നത്. പഠനത്തിനായി സ്വരൂപിച്ച പണമാണിതെന്നും ഇനി ജീവിതത്തില്‍ അര്‍ഥവത്തായ എന്തെങ്കിലും ചെയ്യണമെന്നുമാണ് യുവതി പറയുന്നത്.

തനിക്ക് ഇനിയുള്ള ദിവസങ്ങളില്‍ സന്തോഷവും സംതൃപ്തിയും നല്‍കാന്‍ കഴിയുന്ന മാര്‍ഗങ്ങള്‍ പറഞ്ഞു തരണമെന്നാണ് അവളുടെ അപേക്ഷ. പലരും പല അഭിപ്രായങ്ങളും മറുപടിയായി നല്‍കിയിട്ടുണ്ട്. പ്രിയപ്പെട്ട ഇടങ്ങള്‍ വീണ്ടും സന്ദര്‍ശിക്കുക, ഇഷ്ടപ്പെട്ട എന്തെങ്കിലും കാര്യം ചെയ്ത് തീര്‍ത്തിട്ടില്ലെങ്കില്‍ അത് ചെയ്യുക, സ്‌കൈ ഡൈവിങ്, കുക്കിംഗ് ക്ലാസുകള്‍, സ്വന്തംസമയം കണ്ടെത്തുക അങ്ങനെ ശ്രമിക്കാന്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ ചെയ്ത് നോക്കുക എന്നിങ്ങനെ പലരും പല അഭിപ്രായങ്ങളും മറുപടിയായി നല്‍കിയിട്ടുണ്ട്.

കയ്യിലുള്ള പണമെല്ലാം സഹോദരങ്ങള്‍ക്ക് നല്‍കാനായിരുന്നു അവള്‍ ആദ്യം തീരുമാനിച്ചത്. പക്ഷേ സ്വന്തമായി ഒന്നു ചെയ്തില്ലെന്ന തോന്നലാണ് മാറി ചിന്തിക്കാന്‍ ഇടയാക്കിയതെന്ന് യുവതി പറയുന്നു. പുറത്ത് പോകാറില്ലായിരുന്നു, നല്ലൊരു വസ്ത്രം വാങ്ങാറില്ലായിരുന്നു, മദ്യപാനമോ പുകവലിയോ ഇല്ല, അതിനാല്‍ കുറച്ച് ചിലവേറിയ കാര്യങ്ങളുടെ ഐഡിയ പറയണമെന്നായിരുന്നു അവളുടെ ആവശ്യം.

റെഡ്ഡിറ്റിലുള്ളവര്‍ വളരെ പിന്തുണയോടയെും സ്‌നേഹത്തോടെയുമാണ് അവള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. യാത്ര ചെയ്യാന്‍ ചിലര്‍ പറഞ്ഞപ്പോള്‍, അസുഖത്തിന് മറ്റെന്തെങ്കിലും ചികിത്സയുണ്ടോ എന്ന് കൂടി അന്വേഷിക്കാന്‍ ചിലര്‍ ഉപദേശിച്ചു. മറ്റു ചിലര്‍ പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാനും സന്തോഷത്തോടെയിരിക്കാനുമാണ് പറഞ്ഞത്.
Content Highlights: 22 year old with brain tumour asks online community to give advice to spend her 20 lakh savings

dot image
To advertise here,contact us
dot image