
സൂര്യ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വാടിവാസൽ. വെട്രിമാരൻ ഒരുക്കുന്ന സിനിമ വളരെ നാളുകൾക്ക് മുൻപ് പ്രഖ്യാപിച്ചതാണെങ്കിലും പിന്നീട് സിനിമയെക്കുറിച്ച് അപ്ഡേറ്റ് ഒന്നും ഉണ്ടായിരുന്നില്ല. കലൈപുലി എസ് താനു ആണ് സിനിമ നിർമിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് ആണ് സൂര്യ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
സൂര്യയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ഒരു സ്പെഷ്യൽ വീഡിയോ രാത്രി 12 മണിക്ക് പുറത്തുവിടുമെന്ന് നിർമാതാവ് കലൈപുലി എസ് താനു എക്സിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി സൂര്യ ആരാധകർ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരുന്നു. വാടിവാസലിന്റെ അപ്ഡേറ്റ് ആണ് ഇതെന്നും അല്ല ജിത്തു മാധവൻ-സൂര്യ പ്രോജെക്റ്റിന്റെ പ്രഖ്യാപനം ആണെന്നും ആരാധകർ കുറിച്ചു. എന്നാൽ ആരാധകരെ നിരാശരാക്കികൊണ്ട് സൂര്യയുടെ കാഖ കാഖ എന്ന സിനിമയിലെ ഉയിരിൻ ഉയിരിൻ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആയിരുന്നു നിർമാതാവ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ നിരവധി സൂര്യ ആരാധകരും സിനിമാപ്രേമികളും നിരാശപ്രകടിപ്പിച്ചുകൊണ്ട് എത്തി.
பொன்விழா ஆண்டில், புதிய சரிதம் படைத்திட,
— Kalaippuli S Thanu (@theVcreations) July 22, 2025
பிறந்த நாள் வாழ்த்துகள் @Suriya_offl #HappyBirthdaySuriyahttps://t.co/P1HQ0m8elC
— AB George (@AbGeorge_) July 22, 2025
https://t.co/Yo8Vlqwhlw pic.twitter.com/qelQzwpWAd
— Forum Reelz (@ForumReelz) July 22, 2025
ഇതിലും ഭേദം അപ്ഡേറ്റ് തരാതെ ഇരിക്കുന്നതായിരുന്നു എന്നും കാത്തിരുന്ന ഫാൻസിനെ പറ്റിച്ചെന്നും കമന്റുകൾ ഉണ്ട്. 'കാത്തിരുന്നത് വാടിവാസൽ കിട്ടിയത് കാഖ കാഖ', എന്നും പലരും കുറിക്കുന്നുണ്ട്. നിരവധി മലയാളികളും പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നുണ്ട്. അതേസമയം, സൂര്യയുടെ അടുത്ത സിനിമയായ കറുപ്പിന്റെ പുതിയ പോസ്റ്റർ നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവൽ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. സിനിമയുടെ ടീസർ സൂര്യയുടെ പിറന്നാൾ ദിനമായ ഇന്ന് രാവിലെ 10 ന് പുറത്തിറങ്ങും. ഡ്രീം വാരിയേഴ്‌സ് ചിക്‌ചേഴ്‌സ് വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് സൂര്യയുടെ ആരാധകര്‍ കാത്തിരിക്കുന്നത്. എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്.
Content Highlights: Suriya film producer tweet goes viral