'മിടിക്കുന്ന ഹൃദയം' വസ്ത്രത്തിൽ തുന്നിപ്പിടിപ്പിക്കാനാകുമോ ? ആകും എന്നാണ് ഫാഷൻ ലോകം പറയുന്നത്

'ഫാഷൻ ഡിസൈനിങ് എനിക്കൊരു തൊഴിലല്ല മറിച്ച് അതെന്റെ പാഷനാണ്' ഇറ്റാലിയൻ ഫാഷൻ ഡിസൈനർ എൽസ ഷിയാപരെല്ലി പറയുന്നു.

dot image

ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഫാഷൻ രംഗത്തെ മാറ്റങ്ങളും പരീക്ഷണങ്ങളും ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്. മാറുന്ന ലോകത്തെ കലാ-സാംസ്കാരിക, രാഷ്ട്രീയ സാഹചര്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിൽ ഫാഷൻ ലോകവും ഒട്ടും പിന്നിലല്ല. കൂടാതെ സ്വന്തം വ്യക്തിത്വവും മൂല്യങ്ങളും വരെ പങ്കുവെക്കാൻ ഫാഷൻ രംഗം ഉപയോഗപ്പെടുത്തുന്നവരുമുണ്ട്.

ഇപ്പോൾ ഫാഷൻ രംഗത്തെ ഹിറ്റായി മാറിയിരിക്കയാണ് 'ബീറ്റിംഗ്-ഹാർട്ട് ഡ്രസ്സ്' (ഷിയാപരെല്ലിയുടെ മിടിക്കുന്ന ഹൃദയം) എന്ന വസ്ത്രം. 2025 ലെ Autumn Couture കളക്ഷനു വേണ്ടി ഷിയാപരെല്ലി നിർമ്മിച്ച ഈ വസ്ത്രത്തിന്റെ ക്ലോസ്-അപ്പ് ലുക്ക് ദൃശ്യങ്ങൾ ഡിസൈനറായ ഡാനിയേൽ റോസ്‌ബെറി ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഫാഷൻ ഡിസൈനിങ് എനിക്കൊരു തൊഴിലല്ലെന്നും അതെന്റെ പാഷനാണെന്നുമാണ് ഇറ്റാലിയൻ ഫാഷൻ ഡിസൈനർ എൽസ ഷിയാപരെല്ലി പറയാറുള്ളത്. ഇരുപതാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനാറാണ് ഷിയാപരെല്ലി. ഫാഷൻ ലോകത്ത് തന്റേതായൊരിടം സൃഷ്ടിക്കാൻ ഷിയാപരെല്ലിക്ക് സാധിച്ചിട്ടുണ്ട്. സ്പോർട്സ് വസ്ത്രങ്ങൾ, കല എന്നിവയിൽ തന്റേതായ സംഭാവനകൾ നൽകാനും, കാഴ്ചപ്പാടുകൾ രേഖപ്പെടുത്താനും ഷിയാപരെല്ലിക്ക് കഴിഞ്ഞിട്ടുണ്ട്.

പാരീസിൽ നടന്ന ഷിയാപരെല്ലിയുടെ ഏറ്റവും പുതിയ ഷോയില്‍ ആയിരുന്നു ഡിസൈനർ ഡാനിയേൽ റോസ്ബെറി ഈയൊരു വസ്ത്രം പ്രദർശിപ്പിച്ചത്. മോഡലിന്റെ ചുവന്ന ഗൗണിനു മുകളിൽ നെഞ്ചോടു ചേർത്ത് ഘടിപ്പിച്ചിരിക്കുന്ന തുറന്നതും മിടിക്കുന്നതുമായ ഒരു ഹൃദയം. ഇതിൽ മോഡലിന്റെ തല പിന്നിലേക്ക് ചരിഞ്ഞ നിലയിലാണെന്ന പ്രത്യേകത കൂടിയുണ്ട്. തിളക്കമേറിയ, വജ്രസമാനമായ കല്ലുകള്‍ കൊണ്ടാണ് ഈ ഹൃദയത്തെ ഒരുക്കിയിരിക്കുന്നത്.

ഈയൊരു വസ്ത്രം ഷിയാപരെല്ലിയുടെ സർറിയലിസത്തിന്റെ പകർപ്പാണെന്നും, കൂടാതെ 1953-ൽ സാൽവദോർ ദാലിയുടെ 'ദി റോയൽ ഹാർട്ടി' നോടുള്ള ബഹുമാനാർത്ഥം കൂടിയാണിതെന്നും പറയുന്നുണ്ട്.

Content Highlight; Beating heart dress gains attention from all over the world

dot image
To advertise here,contact us
dot image