പരമ്പരാഗത സുന്ദരിയായിരുന്നില്ല പ്രിയങ്ക; ആ സിനിമയ്ക്ക് മുന്‍പ് മൂക്ക് ശരിയാക്കണമെന്നാവശ്യപ്പെട്ടു:സുനീല്‍

ലിപ് ഫില്ലറുകള്‍, ബോട്ടോക്‌സ്, നോസ് ജോബ് എന്നിവ സെലിബ്രിറ്റികള്‍ക്കിടയില്‍ സാധാരണമായ കോസ്‌മെറ്റിക് സര്‍ജറികളാണ്.

dot image

പ്രണയം മുതല്‍ പ്ലാസ്റ്റിക് സര്‍ജറി വരെ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന ഇടമാണ് സിനിമ. സൗന്ദര്യ വര്‍ധനവിനായി താരസുന്ദരികള്‍ നടത്തുന്ന പ്ലാസ്റ്റിക് സര്‍ജറികളും, പരിചരണവുമെല്ലാം ഇക്കൂട്ടത്തില്‍ ചര്‍ച്ചയാകാറുണ്ട്. ലിപ് ഫില്ലറുകള്‍, ബോട്ടോക്‌സ്, നോസ് ജോബ് എന്നിവ സെലിബ്രിറ്റികള്‍ക്കിടയില്‍ സാധാരണമായ കോസ്‌മെറ്റിക് സര്‍ജറികളാണ്.

ഇപ്പോഴിതാ, പ്രിയങ്കാചോപ്രയുടെ മൂക്കുമായി ബന്ധപ്പെട്ട് സിനിമാ നിര്‍മാതാവ് സുനീല്‍ ദര്‍ശന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്. 2003ല്‍ പുറത്തിറങ്ങിയ അന്ദാസ് എന്ന ചിത്രത്തിന് മുന്നോടിയായി പ്രിയങ്ക ചോപ്രയോട് മൂക്ക് ശരിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നതായാണ് സുനീല്‍ പറയുന്നത്. പ്രിയങ്കയെ ആദ്യ നോട്ടത്തില്‍ തന്നെ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും സുനീല്‍ പറയുന്നു.

'അന്ദാസ് തുടങ്ങുന്നതിന് മുന്നോടിയായി മൂക്കിന്റെ പാലം എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ പ്രിയങ്കയോട് പറഞ്ഞു. അത് ശരിയാണെന്ന് അവള്‍ക്ക് അറിയാമായിരുന്നു. അവരുടെ അച്ഛനും അമ്മയും നല്ല ഡോക്ടര്‍മാരാണ്. അതൊരു പ്രശ്‌നമായിരുന്നില്ല. അവരത് വേഗത്തില്‍ ശരിയാക്കി.'

പ്രിയങ്കയെ ആദ്യം കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ കാര്യവും സുനീല്‍ പറയുന്നുണ്ട്, അന്നേ അവര്‍ സ്‌പെഷല്‍ ആണെന്ന് തോന്നിയിരുന്നുവത്രേ. കണ്‍വെന്‍ഷനല്‍ സുന്ദരിയായിരുന്നില്ല പ്രിയങ്കയെന്നും എന്നാല്‍ ആകര്‍ഷകമായ ശബ്ദവും ശക്തമായ സാന്നിധ്യവും അവള്‍ക്കുണ്ടായിരുന്നു.'

എന്നാല്‍ മൂക്കില്‍ താന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടില്ലെന്നും സൈനസിനുവേണ്ടിയുള്ള ശസ്ത്രക്രിയയായിരുന്നു അതെന്നുമാണ് നേരത്തേ പ്രിയങ്ക പറഞ്ഞിട്ടുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം തന്നെ പലരും പ്ലാസ്റ്റിക് ചോപ്രയെന്നാണ് വിളിച്ചിരുന്നതെന്നും അവള്‍ പറയുന്നുണ്ട്. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് കാരണം നേസല്‍ കാവിറ്റിയിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പ്രിയങ്ക പറയുന്നുണ്ട്.

Content Highlights: Priyanka Chopra She Wasn't Conventionally Good-Looking'

dot image
To advertise here,contact us
dot image