'മോഹൻലാൽ ബിഗ്‌ബോസിൽ ധരിച്ച വസ്ത്രം കണ്ടപ്പോൾ വിഷമമായി'; പെർമിഷൻ ഇല്ലാതെ ചിത്രം ഉപയോഗിച്ചെന്ന് പ്രവാസി കലാകാരൻ

ഇന്‍സ്റ്റാഗ്രാമിലൂടെ മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ചായിരുന്നു സിജിന്റെ പ്രതികരണം

'മോഹൻലാൽ ബിഗ്‌ബോസിൽ ധരിച്ച വസ്ത്രം കണ്ടപ്പോൾ വിഷമമായി'; പെർമിഷൻ ഇല്ലാതെ ചിത്രം ഉപയോഗിച്ചെന്ന് പ്രവാസി കലാകാരൻ
dot image

മലയാളം ടെലിവിഷന്‍ ഷോ ബിഗ്‌ബോസിന് എതിരെ യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കലാകാരന്‍ സിജിന്‍ ഗോപിനാഥ്. തന്റെ ആര്‍ട്ട് വര്‍ക്ക് തന്നോട് അനുവാദം ചോദിക്കാതെ ബിഗ്‌ബോസ് അവതാരകനായ മോഹന്‍ലാലിന്റെ വസ്ത്രത്തില്‍ എഐ ഉപയോഗിച്ച് മോഡിഫൈ ചെയ്‌തെന്നാണ് സിജിന്‍ ആരോപിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ചായിരുന്നു സിജിന്റെ പ്രതികരണം.

'ഏകദേശം 3 വര്‍ഷം യുഎഇയിലെ തെരുവുകളിലൂടെ നടന്ന്, വിവിധ രാജ്യക്കാരായ ആളുകളെ വരച്ചാണ് ഞാന്‍ എന്റെ Global Peace artwork സൃഷ്ടിച്ചത്. ഇന്ന് ബിഗ് ബോസ് മലയാളത്തില്‍ മോഹന്‍ലാല്‍ സര്‍ ധരിച്ച വസ്ത്രത്തില്‍, എന്റെ ആര്‍ട് വര്‍ക്ക് എഐ ഉപയോഗിച്ച് മോഡിഫൈ ചെയ്ത് എന്റെ പെര്‍മിഷന്‍ ഇല്ലാതെ ഉപയോഗിച്ചത് കണ്ടപ്പോള്‍ വളരെ വിഷമം തോന്നി. ഇത് മോഹന്‍ലാല്‍ സാറിനെതിരെയല്ല. ഈ ഡിസൈനിന് ഉത്തരവാദികളായ ഫാഷന്‍/ഡിസൈന്‍, ഏഷ്യാനെറ്റ് ടീമിനോടാണ് എന്റെ ചോദ്യം. ഒരു ആര്‍ടിസിന്റെ മൂന്ന് വര്‍ഷത്തെ വര്‍ക്ക് പെര്‍മിഷന്‍ ഇല്ലാതെ എടുത്ത് മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നത് ശരിയല്ല', സിജിന്‍ പറയുന്നു.

Also Read:

തിരുവനന്തപുരം സ്വദേശിയായ സിജിന്‍ ദുബായിയിലാണ് പ്രവര്‍ത്തിക്കുന്നത്. നൂറ് കണക്കിന് ആളുകളുടെ മുഖങ്ങള്‍ ഒരേ ക്യാന്‍വാസില്‍ ഡൂഡില്‍ രൂപത്തില്‍ കോര്‍ത്തിണക്കിയ ചിത്രമാണ് ഗ്ലോബല്‍ പീസ്. ഈ ചിത്രം ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഈയടുത്ത് സിജിന്റെ കലാസൃഷ്ടികളും ശൈലിയും പഠനവിഷമായി മലേഷ്യയുടെ ദേശീയ സെക്കന്ററി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Content Highlights: UAE-based artist Sijin Gopinath has voiced criticism regarding the Malayalam television show Bigg Boss and actor Mohanlal’s outfit

dot image
To advertise here,contact us
dot image