ഞെട്ടിക്കാൻ കിഷ്കിന്ധാ കാണ്ഡം സംവിധായകൻ, അടുത്ത ചിത്രം പ്രഭാസിനൊപ്പം?, നിർമാണം ഹോംബാലെ ഫിലിംസ്?; റിപ്പോർട്ട്

നേരത്തെ ധനുഷിനൊപ്പമുള്ള ചിത്രവും ദിൻജിത് പങ്കുവെച്ചിരുന്നു. എക്കോ കണ്ടിട്ട് ധനുഷ് അണിയറപ്രവർത്തകരെ അഭിനന്ദിച്ചിരുന്നു

ഞെട്ടിക്കാൻ കിഷ്കിന്ധാ കാണ്ഡം സംവിധായകൻ, അടുത്ത ചിത്രം പ്രഭാസിനൊപ്പം?, നിർമാണം ഹോംബാലെ ഫിലിംസ്?; റിപ്പോർട്ട്
dot image

കിഷ്കിന്ധാ കാണ്ഡം, എക്കോ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് ദിൻജിത് അയ്യത്താൻ. രണ്ടു സിനിമകളും നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടിയിരുന്നു. നിരവധി താരങ്ങൾ രണ്ടു സിനിമകളെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടൻ പ്രഭാസിനൊപ്പമുള്ള ദിൻജിത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Also Read:

'സൂപ്പർസ്റ്റാർ പ്രഭാസിനെ കണ്ടു. നിറയെ തമാശകളും നിറയെ വർത്തമാനവും മനോഹരമായ അത്താഴവും നിറഞ്ഞ ഒരു അത്ഭുതകരമായ സായാഹ്നം. ചെമ്മീൻ ബിരിയാണി ശരിക്കും ഇഷ്ടപ്പെട്ടു!. പ്രഭാസ് സാർ, താങ്കളുടെ ആതിഥ്യമര്യാദയ്ക്കും ഒരു സായാഹ്നത്തെ ഇത്രയും അവിസ്മരണീയമാക്കിയതിനും നന്ദി. വിജയ് സാറിനും, ഹോംബാലെ ഫിലിംസിനും നന്ദി', എന്നാണ് ദിൻജിത് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഈ പോസ്റ്റിന് പിന്നാലെ പ്രഭാസിനെ നായകനാക്കി ദിൻജിത് സിനിമ ചെയ്യാൻ ഒരുങ്ങുന്നു എന്ന തരത്തിൽ ചർച്ചകൾ ഉയർന്നത്. പ്രഭാസിനോട് കഥ പറയാൻ ആണ് ദിൻജിത് പോയതെന്നും തിരക്കഥ നടന് ഇഷ്ടമായി എന്നുമാണ് റിപ്പോർട്ടുകൾ. ഹോംബാലെ ഫിലിംസ് ആകും ഈ സിനിമ നിർമിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Also Read:

നേരത്തെ ധനുഷിനൊപ്പമുള്ള ചിത്രവും ദിൻജിത് പങ്കുവെച്ചിരുന്നു. എക്കോ കണ്ടിട്ട് ധനുഷ് അണിയറപ്രവർത്തകർ അഭിനന്ദിച്ചിരുന്നു. 'എക്കോ സിനിമ ഒരു മാസ്റ്റര്‍പീസ് ആണെന്നും നടി ബിയാന മോമിന്‍ അഭിനയത്തിനുള്ള എല്ലാ വലിയ അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും ലോക നിലവാരത്തിലുള്ള പ്രകടനമാണ് അവര്‍ നടത്തിയെതെന്നും' ആണ് ധനുഷ് അന്ന് എക്‌സിലൂടെ കുറിച്ചത്. 'ഇന്നലെ ധനുഷ് സാറിനെ കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഞങ്ങളുടെ കിഷ്‌കിന്ധാ കാണ്ഡം, എക്കോ എന്നീ ചിത്രങ്ങളെ അദ്ദേഹം അഭിനന്ദിച്ചു' എന്നാണ് ദിന്‍ജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

മ്ലാത്തി ചേടത്തിയുടെ അഭിനയത്തെ അഭിനന്ദിച്ചുവെന്നും ആ വേഷം കൈകാര്യം ചെയ്ത നടി ബിയാന മോമിന്‍ എങ്ങനെ ഈ സിനിമയിലേക്കെത്തിച്ചെന്നും ധനുഷ് ചോദിച്ചുവെന്നും ദിന്‍ജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. കിഷ്‌കിന്ധ കാണ്ഡത്തിലെ വിജയരാഘവന്റെ പ്രകടനത്തെ അദ്ദേഹം അഭിനന്ദിക്കുകയും സന്ദീപിനും വിജയരാഘവേട്ടനുമുള്ള അദ്ദേഹത്തിന്റെ ആശംസകള്‍ അറിയിക്കാന്‍ എന്നോട് പറയുകയും ചെയ്തുവെന്നും ദിന്‍ജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Content Highlights: Dinjith Ayyathan to join hands with Prabhas, hombale films to produce says reports

dot image
To advertise here,contact us
dot image