'ചേച്ചിക്ക് കൂടി ഒരു കാമിയോ റോളിൽ സിനിമയിൽ അഭിനയിച്ചൂടെ?'; മറുപടിയുമായി സുചിത്ര മോഹൻലാൽ

മകളുടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ലെന്നും പ്രണവിന്റെ സിനിമ ഒക്ടോബർ 31ന് തിയേറ്ററുകളിൽ എത്തുമെന്നും സുചിത്ര പറഞ്ഞു.

'ചേച്ചിക്ക് കൂടി ഒരു കാമിയോ റോളിൽ സിനിമയിൽ അഭിനയിച്ചൂടെ?'; മറുപടിയുമായി സുചിത്ര മോഹൻലാൽ
dot image

സിനിമയിൽ അഭിനയിച്ചൂടെ എന്ന് ചോദിച്ച വ്യക്തിയോട് രസികൻ മറുപടിയുമായി സുചിത്ര മോഹൻലാൽ. വിനീത് ശ്രീനിവാസൻ ചിത്രം 'കരം' കണ്ടിറങ്ങുന്ന സമയത്താണ് സുചിത്രയോട് ഒരാൾ ചോദിക്കുന്നത്. ചേച്ചിക്ക് മകളുടെ സിനിമയിൽ ഒരു കാമിയോ റോൾ ചെയ്തൂടെ എന്ന് അപ്പോൾ സുചിത്ര നൽകിയ മറുപടിയാണ് രസം. 'ഞാനോ നല്ല കഥയായി…' എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞാണ് സുചിത്ര മടങ്ങിയത്. ഒപ്പം ഉണ്ടായിരുന്നു നിർമാതാവ് വിശാഖും തമാശ രൂപേണ ചേച്ചി എന്റെ പ്രൊഡക്ഷനിൽ മാത്രമേ അഭിനയിക്കൂ എന്നാണ് പറഞ്ഞത്.

മകളുടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ലെന്നും പ്രണവിന്റെ സിനിമ ഒക്ടോബർ 31ന് തിയേറ്ററുകളിൽ എത്തുമെന്നും സുചിത്ര കൂട്ടിച്ചേർത്തു. കൂടാതെ കരം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ വിനീതിന് ഫീൽ ഗുഡ് മാത്രമല്ല ഇങ്ങനെയും സിനിമ എടുക്കാമെന്ന് തെളിയിച്ചുവെന്നും വളരെ നന്നായിട്ടുണ്ടെന്നും സുചിത്ര പറഞ്ഞു. 'എന്ത് വിനയമുള്ള സ്ത്രീ', 'എത്ര ഭംഗിയായിട്ടാണ് അവർ ഉത്തരങ്ങൾ പറയുന്നത്', 'താരജാഡ ഇല്ലാത്തവരിൽ ഒരാൾ', 'പാവം ചേച്ചി',, എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

അതേസമയം, വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം വിനീത് ട്രാക്ക് മാറ്റി ചെയ്ത സിനിമയാണ് 'കരം'. അതുകൊണ്ട് പ്രതീക്ഷയ്ക്ക് ഒപ്പം എത്താൻ സാധിച്ചിട്ടില്ല എന്നാണ് ഓൺലൈൻ പോർട്ടലുകൾ പറയുന്നത്. വരും ദിവസങ്ങളിൽ ഈ പ്രേക്ഷകരുടെ പ്രതികരണം മാറാൻ സാധ്യതയുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം. വലിയ ബജറ്റില്‍ ഒരുങ്ങുന്ന കരം ജോര്‍ജിയ, റഷ്യയുടെയും അസര്‍ബൈജാന്റെയും അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുന്നത്. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ ഷാന്‍ റഹ്‌മാനാണ് സംഗീതം. തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്.

രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സിനിമയുടെ ഓവര്‍സീസ് വിതരണ അവകാശം ഫാര്‍സ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.

Content Highlights: Suchithra Mohanlal about acting in movies

dot image
To advertise here,contact us
dot image