ഫാമിലി മാൻ മോഹൻലാൽ; പിറന്നാൾ ദിനം കുടുംബത്തോടൊപ്പം ആഘോഷിച്ച് നടൻ

പിറന്നാളിനോടനുബന്ധിച്ച് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയപൂർവ്വം, വൃഷഭ എന്നീ സിനിമകളുടെ അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു

dot image

മലയാളത്തിന്റെ മോഹൻലാലിന് ഇന്ന് 65-ാം പിറന്നാളാണ്. ലോകത്താകമാനമുള്ള ലാൽ ആരാധകർ തങ്ങളുടെ ഇഷ്ടനടന്റെ പിറന്നാൾ വലിയ തരത്തിലാണ് ആഘോഷിച്ചത്. എന്നാൽ പിറന്നാൾ ദിനത്തിൽ മോഹൻലാൽ എവിടെ ആയിരുന്നു എന്ന ചോദ്യം പലയിടത്ത് നിന്നും ഉയർന്നു കേട്ടിരുന്നു. ഇപ്പോഴിതാ പിറന്നാൾ ദിനം തന്റെ കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന നടൻ്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മകൾ വിസ്മയ മോഹൻലാൽ.

ഭാര്യ സുചിത്ര മക്കളായ പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിവർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളാണ് മകൾ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. 'മനോഹരമായ ഒരു ദിനം. പിറന്നാൾ ആശംസകൾ അച്ഛാ, വീ ലവ് യൂ', എന്ന ക്യാപ്ഷനോടെയാണ് മകൾ ചിത്രങ്ങൾ പങ്കുവെച്ചത്. അതേസമയം, പിറന്നാളിനോടനുബന്ധിച്ച് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയപൂർവ്വം, വൃഷഭ എന്നീ സിനിമകളുടെ അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവ്വത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് പുറത്തുവന്നത്. മോഹന്‍ലാലും മാളവിക മോഹനനും സംഗീത് പ്രതാപുമാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. കയ്യെഴുത്ത് എന്ന തോന്നിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ വന്നിരിക്കുന്നത്. നടൻ മോഹൻലാലിന്റെ സ്വന്തം കൈപ്പടയിലാണ് ഹൃദയപൂർവ്വം എന്ന ടൈറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

വൃഷഭയുടെ ഫസ്റ്റ് ലുക്കും റിലീസ് തീയതിയുമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മുടി നീട്ടിയ ലുക്കിൽ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മോഹൻലാൽ ഫസ്റ്റ് ലുക്കിലുള്ളത്. ഒക്ടോബർ 16 ന് ചിത്രം തിയേറ്ററുകളിൽ എത്തും. നന്ദകിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില് മൊഴിമാറ്റി പ്രദർശനത്തിനെത്തും. റോഷൻ മെക, ഷനയ കപൂർ, സഹ്റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Mohanlal celebrates birthday with family

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us