'സഹോദരാ... നമ്മുടെ സിനിമ തകർത്തോടുവാ'; നിഷാദ് യൂസഫിനെ ഓർത്ത് തരുൺ മൂർത്തി

തുടരും എന്ന സിനിമയിൽ നിഷാദ് യൂസഫ് ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു

dot image

അകാലത്തിൽ വിടപറഞ്ഞ എഡിറ്റർ നിഷാദ് യൂസഫിന്റെ ഓർമ്മ പങ്കുവെച്ച് സംവിധായകൻ തരുൺ മൂർത്തി. തുടരും എന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണെന്നും നിഷാദിന്റെ വർക്കിനെ എല്ലാവരും പ്രശംസിക്കുന്നുണ്ട് എന്നും തരുൺ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

'സഹോദരാ.. നമ്മുടെ സിനിമ നന്നായി ഓടുന്നുണ്ട്. ആളുകൾ നിന്റെ ജോലിയെക്കുറിച്ച് ധാരാളം സംസാരിക്കുന്നുണ്ട്', എന്നായിരുന്നു തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചത്. തുടരും എന്ന സിനിമയിൽ നിഷാദ് യൂസഫ് ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. ഇതിന്റെ ലൊക്കേഷൻ ചിത്രങ്ങളും തരുൺ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊച്ചി പനമ്പള്ളി ന​ഗറിലെ ഫ്ലാറ്റിലായിരുന്നു നിഷാദ് യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരിയറിന്റെ ഏറ്റവും 'പീക്ക് ടൈം' എന്ന് വിളിക്കാൻ കഴിയുന്ന സമയത്താണ് അദ്ദേഹം വിടപറഞ്ഞത്. ഹരിപ്പാട് സ്വദേശിയായ നിഷാദ് ഉണ്ട, ഓപ്പറേഷൻ ജാവ, തല്ലുമാല, സൗദി വെള്ളക്ക, ചാവേർ, കങ്കുവ, ബസൂക്ക തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തല്ലുമാലയുടെ എഡിറ്റിങ്ങിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

അതേസമയം തുടരും എന്ന സിനിമ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

Content Highlights: Tharun Moorthy in the memories of Editor Nishadh Yusuf

dot image
To advertise here,contact us
dot image