
നടന്‍ മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 46-ാം വിവാഹ വാര്‍ഷികം. മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനാണ് ആശംസകള്‍ നേർന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
'നിങ്ങൾക്ക് സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു' എന്ന് കുറിച്ച നടൻ ഇരുവരോടുമുള്ള സ്നേഹത്തെക്കുറിച്ചും ഇൻസ്റ്റയിൽ കുറിച്ചു. ഏറ്റവും മനോഹരമായ ദമ്പതികൾ, ഒരിക്കലും പറയപ്പെടാത്ത ഏറ്റവും മഹത്തായ പ്രണയകഥ എന്നീ ഹാഷ് ടാഗുകളോടെയാണ് ദുൽഖർ ചിത്രം പങ്കുവച്ചത്.
കഴിഞ്ഞ ദിവസം അമ്മ സുൽഫത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. ചക്കര ഉമ്മ! സന്തോഷം നിറഞ്ഞ പിറന്നാൾ’ എന്നാണ് ഉമ്മയ്ക്കൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ച് ദുൽഖർ ഇൻസ്റ്റയിൽ കുറിച്ചത്.
1979-മെയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. 1982-ല്‍ ഇരുവര്‍ക്കും മകള്‍ ജനിച്ചു. സുറുമി എന്നാണ് മകളുടെ പേര്. 1986-ല്‍ മകന്‍ ദുല്‍ഖറിനേയും ഇരുവരും വരവേറ്റു.
Content Highlights: Dulquer Salmaan wishes for Mammootty and Sulfath's wedding anniversary