'ദുവ പദുകോണ്‍ സിങ്', ഇവൾ ഞങ്ങളുടെ പ്രാർത്ഥനയ്ക്കുള്ള ഉത്തരം; മകളുടെ പേര് പങ്കുവെച്ച് ബോളിവുഡ് താരദമ്പതികൾ

ഇന്‍സ്റ്റഗ്രാമിലൂടെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക പദുകോണും രൺവീർ സിങ്ങും.

dot image

ബോളിവുഡിൽ ആരാധകർ ഏറെയുള്ള താര ദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. അടുത്തിടെയാണ് ഇരുവരും ഒരു പെൺകുഞ്ഞിനെ സ്വീകരിച്ചത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപികയും രണ്‍വീറും. ദുവ പദുകോണ്‍ സിങ് എന്നാണ് കുഞ്ഞിന്റെ പേര്.

'ദുവ പദുകോണ്‍ സിങ്- ദുവ എന്നാല്‍ പ്രാര്‍ഥന എന്നാണര്‍ഥം. കാരണം ഞങ്ങളുടെ പ്രാര്‍ഥനകൾക്കുള്ള ഉത്തരമാണ് അവള്‍. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു' എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് ഇരുവരും ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

2018 നവംബറിൽ ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ നവംബറില്‍ ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം പങ്കുവെച്ച് ഇരുവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

Content Highlights: Ranveer Singh and Deepika Padukone reveal their daughter's name

dot image
To advertise here,contact us
dot image