
ജൂലൈ മാസത്തെ കേരള ബോക്സ് ഓഫീസ് ഭരിച്ചത് മുഴുവൻ അന്യഭാഷാ സിനിമകൾ ആയിരുന്നു. മലയാള സിനിമകളുടെ അഭാവവും വമ്പൻ സിനിമകൾ അന്യഭാഷകളിൽ നിന്നെത്തിയതും പ്രേക്ഷകരെ അത്തരം സിനിമകളിലേക്ക് എത്തിച്ചു. എഫ് വൺ, ജുറാസിക് വേൾഡ്, സൂപ്പർമാൻ, സൈയാരാ തുടങ്ങിയ സിനിമകളാണ് മികച്ച കളക്ഷൻ നേടി മുന്നേറിയത്.
ഒരു മാസം കൊണ്ട് 8.24 കോടിയാണ് ബ്രാഡ് പിറ്റ് ചിത്രം എഫ് വൺ കേരളത്തിൽ നിന്ന് വാരിക്കൂട്ടിയത്. ഐമാക്സ് സ്‌ക്രീനുകളിൽ സിനിമയ്ക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രേക്ഷകരുടെ ആവശ്യപ്രകാരം ചിത്രം ഐമാക്സ് സ്‌ക്രീനുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് എഫ് വണ്ണിന് ലഭിച്ച റിപ്പോർട്ടുകൾ. ചിത്രത്തിലെ ബ്രാഡ് പിറ്റിന്റെ അഭിനയത്തേയും എല്ലാവരും പുകഴ്ത്തുന്നുണ്ട്. മോശം പ്രതികരണങ്ങൾ ആണ് ലഭിച്ചതെങ്കിലും കേരളത്തിൽ കളക്ഷനുണ്ടാക്കാൻ ജുറാസിക് വേൾഡ് റീബർത്തിന് സാധിച്ചു. ആറ് കോടി രൂപയാണ് ചിത്രം കേരളത്തിൽ നിന്ന് നേടിയത്. സിനിമയ്ക്ക് നേരെ നിറയെ വിമർശനവും ഉയരുന്നുണ്ട്. മുൻ സിനിമകളിൽ നിന്നും ഈ ഭാഗം ഒട്ടും വ്യത്യസ്തമല്ലെന്നും ചിത്രം ബോറടിപ്പിക്കുന്നുണ്ടെന്നും കമന്റുകൾ ഉണ്ടായിരുന്നു.
ഡിസി ചിത്രം സൂപ്പർമാനും കേരളത്തിൽ ചലനമുണ്ടാക്കാനായി. 3.89 കോടിയാണ് സിനിമ നേടിയത്. ഡേവിഡ് കൊറെൻസ്വെറ്റ് ആണ് ഇക്കുറി സൂപ്പർമാനായി എത്തുന്നത്. ലൂയിസ് ലെയ്ൻ ആയി റേച്ചൽ ബ്രൊസ്നഹാൻ അഭിനയിക്കുന്നു. ഐമാക്സ് സ്‌ക്രീനുകളിൽ ഉൾപ്പെടെ 3D, 2D വേർഷനിലാണ് സിനിമ പുറത്തിറങ്ങിയത്. ജൂലൈ 25 ന് പുറത്തിറങ്ങിയ ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സിനും മികച്ച അഭിപ്രായങ്ങളോടെ കളക്ഷൻ നേടാൻ സാധിച്ചു. ഒൻപത് ദിവസം കൊണ്ട് 1.70 കോടിയാണ് സിനിമയുടെ കളക്ഷൻ. ഐമാക്സ്, 2D,3D വേർഷനുകളിലാണ് ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ് പുറത്തിറങ്ങിയത്. പെഡ്രോ പാസ്കൽ, വനേസ കിർബി, എബോൺ മോസ്-ബച്രാച്ച്, ജോസഫ് ക്വിൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Kerala Box Office Gross Estimates:#F1TheMovie:₹8.24Cr(37D)#JurassicWorldRebirth:₹6Cr(39D)#JSK:₹5.87Cr(17D)#Superman:₹3.89Cr(23D)#SumathiValavu:₹2.88Cr(2D)#Saiyaara:₹2.39Cr(16D)#FantasticFourFirstSteps:₹1.70Cr(9D)#Maareesan:₹1.60Cr(9D)#Kingdom:₹1.18Cr(3D)…
— AB George (@AbGeorge_) August 3, 2025
ബോളിവുഡ് ചിത്രമായ സൈയാരക്കും കേരളത്തിൽ വലിയ നേട്ടമാണ് ഉണ്ടാക്കാനായത്. 2.39 കോടിയോളം കേരളത്തിൽ നിന്ന് നേടാൻ സിനിമയ്ക്ക് സാധിച്ചു. ജൂലൈ 18 നാണ് ചിത്രം തിയേറ്ററിൽ പ്രദർശനം തുടങ്ങുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമയ്ക്ക് ആരാധകർ ഏറിയത്. ഇന്ത്യന്‍ സിനിമയില്‍ എല്ലാ ഭാഷകളും എടുത്താലും ഈ വര്‍ഷം 300 കോടിക്ക് മുകളില്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കും സൈയാര. ബോളിവുഡ് ചിത്രം ഛാവ മാത്രമാണ് ഈ വര്‍ഷം ആ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
Content Highlights: other language films dominate kerala box office in july