
വേൾഡ് ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ പാകിസ്താൻ ചാമ്പ്യൻസിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് കിരീടം നേടിയതിൽ പ്രതികരണവുമായി മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഫൈനലില്‍ സെഞ്ച്വറി നേടിയ എ ബി ഡിവില്ലിയേഴ്സിന്‍റെ പ്രകടനത്തെയും റെയ്ന പുകഴ്ത്തി.
അസാധ്യ പ്രകടനമാണ് ഡിവില്ലിയേഴ്സ് കാഴ്ചവെച്ചത്. വിരമിച്ച് കാലങ്ങൾ ഇത്രയായിട്ടും ഈ മികവ് തുടരുന്നത് അവിശ്വസനീയമാണ്, അദ്ദേഹത്തിന് അഭിനന്ദനങ്ങൾ കൂട്ടിച്ചേത്തു.
അതേ സമയം നമ്മള്‍ കളിച്ചിരുന്നെങ്കിലും പാകിസ്ഥാനെ തകര്‍ത്തുവിട്ടേനെ, പക്ഷെ മറ്റെന്തിനെക്കാളും നമ്മള്‍ നമ്മുടെ രാജ്യത്തെ തെരഞ്ഞെടുത്തുവെന്നും ടൂര്‍ണമെന്‍റിന്‍റെ സ്പോണ്‍സര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സുരേഷ് റെയ്ന കുറിച്ചു. ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയും പാകിസ്ഥാനുമായിരുന്നു സെമി ഫൈനലില്‍ ഏറ്റുമുട്ടേണ്ടിയിരുന്നത്.
എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ സംഘർഷത്തെ തുടർന്ന് ഇന്ത്യ വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് ഇന്ത്യൻ താരങ്ങള്‍ വ്യക്തമാക്കിയതോടെയാണ് പാകിസ്ഥാൻ ഫൈനലിലെത്തിയത്. നേരത്തെ ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.
ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന ഫൈനലില്‍ പാകിസ്താന്‍ ചാംപ്യന്‍സിനെ ഒൻപത് വിക്കറ്റിന് തോല്‍പ്പിച്ചാണ് എ ബി ഡിവില്ലിയേഴ്സും സംഘവും ചാംപ്യൻമാരായത്. പാകിസ്താന്‍ ചാമ്പ്യന്‍സ് 20 ഓവറില്‍ അഞ്ചിന് 195 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഡിവില്ലിയേഴ്സ് സെഞ്ച്വറി നേടി.
Content Highlights: 'Despite being India, we crushed Pakistan in the World Legends Championship'; Suresh Raina