കേരള സ്റ്റോറി നൽകിയത് തെറ്റായ സന്ദേശം, പകയും വെറുപ്പും പ്രചരിപ്പിക്കുന്നതാകരുത് കലാകാരന്റെ ലക്ഷ്യം: പ്രേംകുമാർ

'കേരള സ്റ്റോറി അസത്യങ്ങൾ പ്രചരിപ്പിച്ചു, ആവിഷ്കാര സ്വാതന്ത്ര്യമായി ഇതിനെ കാണാൻ കഴിയില്ല'

dot image

ദി കേരള സ്റ്റോറിക്ക് ദേശീയ അവാർഡ് ലഭിച്ചതിൽ വിയോജിപ്പ് അറിയിച്ച് നടനും ചലച്ചിത്ര അക്കാദമി ചെയർമാനായ പ്രേംകുമാർ. ആവിഷ്കാര സ്വാതന്ത്ര്യത്തെ ദുരുപയോഗിക്കരുതെന്നും പരസ്പരം സ്നേഹിക്കുന്നവരെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേരള സ്റ്റോറിൽ ഉണ്ടായതെന്നും പ്രേംകുമാർ പറഞ്ഞു. കേരള സ്റ്റോറി തെറ്റായ സന്ദേശമാണ് ലോകത്തിന് നൽകിയതെന്നും കേരളത്തെ അടുത്തറിയാത്തവർ ഇങ്ങനെയാണ് കേരളമെന്ന് കരുതുമെന്നും പ്രേംകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.

'എന്ത് ആവിഷ്കരിക്കണമെന്ന് സ്വയം ഔചിത്യം ഉണ്ടാകണം. കേരള സ്റ്റോറി അസത്യങ്ങൾ പ്രചരിപ്പിച്ചു, ആവിഷ്കാര സ്വാതന്ത്ര്യമായി ഇതിനെ കാണാൻ കഴിയില്ല. ചിത്രം ചില അസത്യങ്ങൾ പ്രചരിപ്പിക്കുകയാണ് ചെയ്തത്. ഭിന്നിച്ചിരിക്കുന്ന സമൂഹത്തെ ഒന്നിപ്പിക്കാനുള്ള ഉത്തരവാദിത്വം കലാകാരന്മാർക്കുണ്ട്. പകയും വെറുപ്പും പ്രചരിപ്പിക്കുന്നതാകരുത് കലാകാരന്റെ ആത്യന്തിക ലക്ഷ്യം. കലാസൃഷ്ടിയിൽ ഒരു സന്ദേശം നൽകിയില്ലെങ്കിലും അപകടമില്ല. പുരോഗമന സമൂഹത്തിന് മുന്നോട്ടുപോകാനുള്ള ഊർജ്ജമെങ്കിലും കലാസൃഷ്ടി നൽകണം. കേരള സ്റ്റോറി തെറ്റായ സന്ദേശമാണ് ലോകത്തിന് നൽകിയത്', പ്രേംകുമാർ പറഞ്ഞു.

കേരള സ്റ്റോറിക്ക് രണ്ട് പുരസ്‌കാരമാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തിലുള്ളത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം കേരള സ്‌റ്റോറി സംവിധായകന്‍ സുധിപ്തോ സെന്നും മികച്ച ഛായാഗ്രഹണം പ്രശാന്തനു മോഹപാത്രയും കരസ്ഥമാക്കി. 2023 മെയ് അഞ്ചിനായിരുന്നു കേരള സ്റ്റോറിയുടെ റിലീസ്. കേരളത്തെ കുറിച്ച് ഇല്ലാത്ത വിവരണം നല്‍കിയ സിനിമ സംപ്രേഷണം ചെയ്ത മുതല്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം.

Content Highlights: Premkumar against National Award for The Kerala Story

dot image
To advertise here,contact us
dot image