
ഫാഷന്‍ ഡിസൈനറും നടിയുമായ മസാബ ഗുപ്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രസവാനന്തരം ശരീര ഭാരം കുറയ്ക്കാന്‍ കഴിച്ച ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്നാണ് മസാബ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മസാബയ്ക്കും ഭര്‍ത്താവ് സത്യദീപ് മിശ്രക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്.
ബദാം പാലില്‍ ഈന്തപ്പഴപൊടിയും ബെറികളും ചേര്‍ത്ത് കുതിര്‍ത്ത ഓട്സ്, ധാരാളം പച്ചക്കറികള്‍, മത്സ്യം, ഹരി മിര്‍ച്ചിനൊപ്പം സ്‌ക്രാംബിള്‍ഡ് എഗ്ഗ്സ്, ബെറികള്‍ മാങ്ങ എന്നിവ ചേര്‍ത്ത ഗ്രീക്ക് തൈര്, മത്തങ്ങ, എള്ള്, സൂര്യകാന്തി എന്നിവയുടെ വിത്തുകള്‍ തുടങ്ങിയവയൊക്കെയാണ് താന്‍ കഴിച്ചതെന്നാണ് മസാബ പോസ്റ്റില്‍ പങ്കുവയ്ക്കുന്നത്. ഈ ഭക്ഷണങ്ങളില്‍ ചിലതിന്റെ ഒക്കെ ഫോട്ടോയും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. അത്താഴത്തിനായി പീനട്ട് ബട്ടര്‍ ടോസ്റ്റിനൊപ്പം വേവിച്ച മുട്ട, ബീറ്റ്റൂട്ടും ചിക്കന്‍ റാപ്പും തുടങ്ങിയവയൊക്കെയാണ് താന്‍ കഴിച്ചതെന്നാണ് മസാബ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൂടാതെ വിവിധ ഇനം വ്യായാമ ശൈലികളും പ്രസവാനന്തരമുള്ള തന്റെ അമിതവണ്ണം കുറയ്ക്കുന്നതിന് സഹായിച്ചുവെന്നും മസാബ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. നിരവധിപ്പേര്‍ മസാബയെ അഭിനന്ദിച്ചു നിര്‍ദേശങ്ങള്‍ ചോദിച്ചു കമന്റും ചെയ്തിട്ടുണ്ട്.
Content Highlights: Masaba Gupta Ate For Weight Loss After Her Daughters Birth