ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ബം​ഗാൾ യുവ ക്രിക്കറ്റ് താരം കുഴഞ്ഞുവീണു മരിച്ചു

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോ‌ര്‍ട്ട്

dot image

ബംഗാള്‍ യുവ ക്രിക്കറ്റ് താരം കുഴഞ്ഞുവീണു മരിച്ചു. ബം​ഗാൾ താരം പ്രിയജിത് ഘോഷാണ് (22) മരിച്ചത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോ‌ര്‍ട്ട്.

രഞ്ജി ട്രോഫിക്കുള്ള ബംഗാള്‍ ടീമില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്ന താരമാണ് പ്രിയജിത് ഘോഷ്. ബിര്‍ബും ജില്ലയിലെ ബോല്‍പൂര്‍ സ്വദേശിയായ പ്രിയജിത് 2018-19ലെ അണ്ടര്‍ 16 ജില്ലാതല ടൂര്‍ണമെന്റില്‍ ടോപ് സ്‌കോററായതോടെയാണ് ആരാധകരുടെ ശ്രദ്ധ നേടിത്തുടങ്ങിയത്. ബംഗാള്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന യുവതാരമാണ് മരിച്ചത്.

കഴിഞ്ഞ ജൂണില്‍ പഞ്ചാബിലും ഒരു ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചത് വാർത്തയായിരുന്നു. ഫിറോസ്പൂരില്‍ നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ് ചെയ്യുകയായിരുന്ന താരം സിക്‌സർ അടിച്ചതിന് പിന്നാലെയാണ് കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ 26കാരനും കുഴഞ്ഞുവീണ് മരിച്ചിരുന്നു.

Content Highlights: Bengal cricketer Priyajit Ghosh tragically dies at 22 during gym session

dot image
To advertise here,contact us
dot image