തേടി മടുത്തോ?; വാലിബനിലെ ആ യുവ നടി ബെല്ലി ഡാൻസ് ചാമ്പ്യനാണ്

ഗ്ലോബല് ബെല്ലി ഡാൻസ് ചാമ്പ്യൻഷിപ്പില് താരം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്

dot image

മോഹൻലാൽ-എൽജെപി ചിത്രം 'മലൈക്കോട്ടൈ വാലിബനാ'യി ദിവസമെണ്ണി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആഘോഷമാക്കുന്ന ആരാധകർക്കിടയിൽ പോലും അണിയറപ്രവർത്തകർ പങ്കുവെച്ച പുതിയ പോസ്റ്ററിലെ യുവനടി ആരാണെന്നതിൽ സംശയമുണ്ട്. എന്നാൽ ചിലർ താരത്തെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.

ദീപാലി വസിഷ്ഠയാണ് വാലിബന്റെ പുതിയ പോസ്റ്ററില് ഇടംനേടിയിരിക്കുന്ന ഒരേയൊരു നടി. ബെല്ലി ഡാൻസറും ഇന്റീയര് ഡിസൈനറുമാണ് ദീപാലി. ഗ്ലോബല് ബെല്ലി ഡാൻസ് ചാമ്പ്യൻഷിപ്പില് താരം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. മോഹൻലാലിനൊപ്പം നടി പങ്കുവെച്ച ഒരു ചിത്രം സമൂഹ മാധ്യമങ്ങളില് നേരത്തെ ചർച്ചയായിരുന്നു.

ബിഗ് സ്ക്രീനിൽ വിസ്മയങ്ങൾ തീർത്തിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ, ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് വാലിബൻ. രാജസ്ഥാൻ ആയിരുന്നു പ്രധാന ലൊക്കേഷൻ. 130 ദിവസത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം ജൂൺ രണ്ടാം വാരമാണ് അവസാനിച്ചത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളാണ് വാലിബനുവേണ്ടി അണിനിരക്കുന്നത് എന്നാണ് റിപ്പോർട്ട്. ജനുവരി 25ന് സിനിമ തിയേറ്ററുകളിൽ എത്തും.

ബോളിവുഡിൽ സല്ലുവും എസ്ആർകെയും, തെന്നിന്ത്യയിൽ ലാലേട്ടന്റെ ആറാട്ട്; ബെസ്റ്റ് കാമിയോസ് ഇൻ 2023

പി എസ് റഫീക്കാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ, ചുരുളിക്ക് ശേഷം മധു നീലകണ്ഠൻക്യാമറ കൈകാര്യം ചെയ്യുകയാണ്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. റോണക്സ് സേവ്യർ ആണ് വസ്ത്രാലങ്കാരം.

ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും 'മലൈക്കോട്ടൈ വാലിബ'ന്റെ നിർമ്മാണ പങ്കാളികളാണ്.

dot image
To advertise here,contact us
dot image