
ജൂലൈ മാസം ആരംഭിച്ചപ്പോള്‍ മുതല്‍ കുതിച്ചുയര്‍ന്ന് നിന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് ഒറ്റയടിക്ക് കുറഞ്ഞത് 55 രൂപ. 55 രൂപ കുറഞ്ഞ് ഗ്രാമിന് 9,050 രൂപയും പവന് 440 രൂപ താഴ്ന്ന് 72,400 രൂപയുമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വിലയില്‍ വലിയ രീതിയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കിയ 'എ ബിഗ് ബ്യൂട്ടിഫുള്‍ ' നികുതി നയവും യുഎസില്‍ ജൂണില്‍ പുതിയ തൊഴില്‍ കണക്ക് പ്രവചനങ്ങളെ കടത്തിവെട്ടി ഉയര്‍ന്നതും ഡോളറിന് നല്‍കിയ കരുത്താണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.
അടുത്ത മാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ ജ്വല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് സജീവമായിട്ടുണ്ട്. സ്വര്‍ണവില അടിക്കടി ഉയര്‍ന്നു തുടങ്ങിയതോടെ പലരും മുന്‍കൂര്‍ ബുക്കിംഗിലേക്ക് മാറിയിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം വാങ്ങാന്‍ പറ്റുമെന്നതാണ് ഇതിന്റെ നേട്ടം. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
Content Highlights :Gold prices in Kerala drop sharply today