

സംസ്ഥാനത്ത് 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. 12 ജില്ലകളിലെ 38 തദ്ദേശ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പില്‍ 58.81% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്. കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലെയും മട്ടന്നൂര്‍, ചിറ്റൂര്‍-തത്തമംഗലം, ചാലക്കുടി നഗരസഭകളിലേയും ഓരോ വാര്‍ഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാര്‍ഡുകളിലെയും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Content Highlights: Vote counting has begun for by-elections held in 38 local body wards across Kerala, with results expected as counting progresses.
മലപ്പുറത്ത് സിറ്റിംഗ് സീറ്റുകൾ നിലനിർത്തി മുന്നണികൾ
മലപ്പുറം ജില്ലയിൽ സിറ്റിംഗ് സീറ്റുകൾ അതാത് മുന്നണികൾ നിലനിർത്തി. വേങ്ങര മൂന്നാം വാർഡും താനാളൂർ ഒന്നാം വാർഡും യുഡിഎഫ് നിലനിർത്തിയപ്പോൾ മങ്കട നാലാം വാർഡും കാലടി 12-ാം വാർഡും എൽഡിഎഫ് നിലനിർത്തി.
കല്ലറയിൽ ലീഡ് ഉയർത്തി UDF
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറയിൽ യുഡിഎഫ് സ്ഥാനാർഥി അമി തിലക് ലീഡ് ചെയ്യുന്നു. നാല് റൗണ്ട് പൂർത്തിയായപ്പോൾ 939 വോട്ടിന് മുന്നിലാണ്.
തൃക്കൊടിത്താനത്ത് നിറം മങ്ങി യുഡിഎഫ്
തൃക്കൊടിത്താനം ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് ലീഡ് വീണ്ടും കുറഞ്ഞു. ലീഡ് 202 ആയി. ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബിന്റെ സീറ്റാണ്.
കൊച്ചി കോർപ്പറേഷൻ അയ്യപ്പൻ കാവ് ഡിവിഷൻ - UDF നിലനിർത്തി
പൂതൃക്ക പഞ്ചായത്തിലെ എട്ടാം വാർഡ് ട്വന്റി ട്വന്റി നിലനിർത്തി ( ഭൂരിപക്ഷം 96)
വടക്കേക്കര പഞ്ചായത്തിലെ ഒൻപതാം വാർഡ് UDF നിലനിർത്തി ( ഭൂരിപക്ഷം 140)
പാറക്കടവ് പഞ്ചായത്തിലെ നാലാം വാർഡ് LDF നിലനിർത്തി ( ഭൂരിപക്ഷം 207)
തിരുവനന്തപുരം വർക്കലയിൽ 925 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചു.
UDF 4 വാർഡുകളിൽ ജയിച്ചു.
ഭൂരിപക്ഷം
കുറ്റൂർ ഓതറ വാർഡ് - 148, രബീഷ് മോൻ
കുന്നന്താനം, വള്ളോകുന്നു വാർഡ് - 2, രാധാമണിയമ്മ
റാന്നി, ബ്ലോക്ക്പടി വാർഡ് - 5, രമ്യ മോൾ
അരുവാപുലം, കല്ലേലി വാർഡ് - 112, അനില സുരേഷ്
തിരുവനന്തപുരം തിരുപ്പുറം, പഴയകടയിൽ വാർഡ് നിലനിർത്തി കോൺഗ്രസ്. കോൺഗ്രസ് സ്ഥാനാർത്ഥി സി എസ് സുനിൽ 169 വോട്ടുകൾക്ക് വിജയിച്ചു.
തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ് 139 വോട്ടിന് എൽഡിഎഫ് വിജയിച്ചു. യുഡിഎഫിൻ്റെ കയ്യിലുണ്ടായിരുന്ന വാർഡാണ് എൽഡിഎഫ് പിടിച്ചെടുത്തത്.
പാലക്കാട് കരിമ്പ പതിമൂന്നാം വാർഡ് വെട്ടം യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ ജലീൽ 335 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ ജലീൽ 692 വോട്ടും, എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് അഷറഫ് 357 വോട്ടും നേടി. ബിജെപി സ്ഥാനാർത്ഥി ശിവൻ ഒ ആർ 187 വോട്ടാണ് നേടിയത്.
പാറക്കടവ് പുളിയനം തെക്ക് നാലാം വാർഡ് LDF നിലനിർത്തി. സിപിഐഎമ്മിന്റെ സുഗന്ധി ജോഷി 207 വോട്ടിന്റെ ഭൂരിപക്ഷത്തിന്
വിജയിച്ചു.
കാസർകോട് പിലിക്കോട് പഞ്ചായത്ത് രണ്ടാം വാർഡ് LDF നിലനിർത്തി. 297 വോട്ടിന് സി കെ ഓമന വിജയിച്ചു. വോട്ട് നില, LDF - 591, UDF - 294, BJP - 18.
പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ അട്ടിമറി. വാർഡ് 13 UDF പിടിച്ചെടുത്തു.
പത്തനംതിട്ട അരുവാപ്പുലം കല്ലേലി വാർഡിൽ UDF ഭൂരിപക്ഷം കുറഞ്ഞു. സി വി ശാന്തകുമാറിന് ലഭിച്ച വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചില്ല.
മട്ടന്നൂർ നഗരസഭ ഉരുവച്ചാൽ വാർഡ് എൽഡിഎഫ് നിലനിർത്തി. എ കെ സുരേഷ് കുമാർ 276 വോട്ടിന് ജയിച്ചു.
കണ്ണൂർ പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ കെ വി രതീശനാണ് വിജയിച്ചത്. 65 വോട്ടിനാണ് ജയം.
തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ മുണ്ടക്കൽ വാർഡിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് സിറ്റിങ്സീറ്റ് ആയിരുന്നു.
എറണാകുളം പൂത്തൃക്ക പഞ്ചായത്തിൽ 339 വോട്ടിന് ട്വൻ്റി20 വിജയിച്ചു.
മലപ്പുറം വേങ്ങര 3-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ഹസീന ഫസൽ 808 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ ലീഡ് 720 ആയിരുന്നു.
പാലക്കാട് കരിമ്പ ഗ്രാമ പഞ്ചായത്തില്‍ വെട്ടം 13 ആം വാർഡിൽ യുഡിഎഫ് 335 വോടിന് അബ്‌ദുൾ ജലീൽ ജയിച്ചു.
പത്തനംതിട്ട കൂറ്റൂർ ഓതറ വാർഡിൽ UDF ന് വിജയം
കോട്ടയം പാമ്പാടി ഗ്രാമപഞ്ചായത്തിൽ അട്ടിമറി. യുഡിഎഫ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി സണ്ണി വർഗീസ് വിജയിച്ചു. 66 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. കഴിഞ്ഞ തവണ 98 വോട്ടിന് യുഡിഎഫ് വിജയിച്ച വാർഡ് ആണിത്.
യുഡിഎഫ് ജയം
പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് കല്ലേലി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. അനില സുരേഷാണ് വിജയിച്ചത്. റാന്നി ബ്ലോക്ക് പടി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ മോൾ വിജയിച്ചു.
കോട്ടയം മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ 156 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി പ്രീത പ്രസാദ് വിജയിച്ചു.
പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ 18 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി വിജയിച്ചു. കഴിഞ്ഞ തവണ രണ്ട് വോട്ടിന് വിജയിച്ച വാർഡിലാണ് ഇത്തവണ 18 വോട്ടിന് എൽഡിഎഫ് വിജയിച്ചത്.
കണ്ണൂരിലെ പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ കെ വി രതീശനാണ് വിജയിച്ചത്. 65വോട്ടിനാണ് ജയം.
ചാലക്കുടി മുന്‍സിപ്പാലിറ്റി വാര്‍ഡ് 24 നിലനിര്‍ത്തി യുഡിഎഫ്. വി ഒ പൈലപ്പന്‍ വിജയിച്ചു.
ഇടുക്കി മുട്ടം പഞ്ചായത്ത് ഒമ്പതാം വാർഡ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്.
പാലക്കാട് ചിറ്റൂർ തത്തമംഗലം നഗരസഭയിലെ 24-ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഫലം ഫോട്ടോ ഫിനിഷിലേക്ക്. എൽഡിഎഫിനും യുഡിഎഫിനും തുല്യം വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിനും യുഡിഎഫിനും 423 വോട്ട് വീതമാണ് ലഭിച്ചത്. ഇവിടെ. നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും.