

ശിവകാര്‍ത്തികേയനും സംവിധായകന്‍ വെങ്കട്ട് പ്രഭുവും തമ്മില്‍ ഭിന്നതയിലാണെന്ന വിവാദത്തിന് വിരാമമിട്ട് വെങ്കട്ട് പ്രഭുവും ശിവയും. കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നും താൻ ചെയ്യാനിരുന്ന സിനിമ വൈകുന്നത് ശിവകാർത്തികേയനുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാരണമാണെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ വെങ്കട്ട് പ്രഭുവും ശിവയും ഇതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.

'SK എന്നും എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹോദരനുമാണ്. ഒരുപാട് അഭ്യൂഹങ്ങളും വിവാദങ്ങളും ചുറ്റും നടക്കുന്നുണ്ട്. ഒരു അച്ഛന്‍ എന്ന നിലയില്‍, നിങ്ങളുടെ മകന്‍ കൂടി ഭാഗമായ സിനിമ വൈകുമ്പോള്‍ മാനസിക സംഘര്‍ഷമുണ്ടാകുന്നത് സ്വാഭാവികമാണ്. അദ്ദേഹത്തിന് ഒരുപക്ഷെ മുഴുവന്‍ കഥയും അറിയില്ല. അതിന് അദ്ദേഹത്തെ കുറ്റം പറയാനാകുമില്ല'.
'ജോലിയുടെ കാര്യത്തില്‍ ഞാന്‍ വളരെ ശാന്തനായ വ്യക്തിയാണ്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരുമായും സംസാരിക്കാറില്ല. അദ്ദേഹത്തോടും. പല കാരണങ്ങളാല്‍ ആ സിനിമ ആരംഭിക്കാന്‍ സാധിച്ചില്ല. അത്രയേയുള്ളൂ. സങ്കടമൊന്നുമില്ല. ശരിയായ സമയത്ത്, നല്ലൊരു തിരക്കഥ വന്നാല്‍ എസ്‌കെയ്‌ക്കൊപ്പം വീണ്ടും സിനിമ ചെയ്യും. അതിനാല്‍ ഇതൊക്കെ അവസാനിപ്പിക്കണം. ഞാന്‍ അടുത്ത സിനിമയുടെ തിരക്കിലാണ്. എന്റെ സഹോദരന്റെ സേയന് എല്ലാവിധ ആശംസകളും', വെങ്കട്ട് പ്രഭു കുറിച്ചു.
Sir, we are family. Idhuku poi neenga serious-ah reply pannitu irukeenga!
— Sivakarthikeyan (@Siva_Kartikeyan) September 28, 2026
Thank you so much for your wishes, sir, and my best wishes for your next project 🤗
Sir, I’ve told you this before, and I’m saying it again - I’ll always be a VP fan. Waiting to collaborate with you… https://t.co/HGxdc876NC
ഇതിന് പിന്നാലെയാണ് ശിവ മറുപടിയുമായി എത്തിയത്. 'സര്‍, നമ്മള്‍ ഒരു കുടുംബമാണ്. ഇതിനൊക്കെ നിങ്ങള്‍ മറുപടി കൊടുക്കേണ്ടതില്ലായിരുന്നു. നിങ്ങളുടെ ആശംസയ്ക്ക് നന്ദി. നിങ്ങളുടെ അടുത്ത സിനിമയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. സാര്‍, ഞാനിത് മുമ്പും നിങ്ങളോട് പറഞ്ഞിട്ടുള്ളതാണ്, വീണ്ടും പറയുകയാണ്. ഞാന്‍ എന്നുമൊരു വിപി ഫാന്‍ ആയിരിക്കും. നിങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാനായി കാത്തിരിക്കുകയാണ് സാര്‍', ശിവകാർത്തികേയൻ കുറിച്ചു.
Content Highlights: Sivakarthikeyan and Venkat Prabhu about their rift in tamil cinema