

ഒരു സെല്‍ഫി വീഡിയോ ഉപയോഗിച്ച് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാം എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ട് അല്ലേ?. പാസ്‌വേഡ് മറന്നുപോയാല്‍ സെല്‍ഫി വീഡിയോ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്ന പുതിയ സൈന്‍-ഇന്‍, റിക്കവറി ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. മറ്റ് രീതികളിലൂടെ അക്കൗണ്ട് വീണ്ടെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സെല്‍ഫി വീഡിയോയിലൂടെ അത് ആക്സസ് ചെയ്യാന്‍ കഴിയും. ഇതിനുപുറമെ മറ്റ് നിരവധി ഗൂഗിള്‍ സവിശേഷതകളും സേവനങ്ങളും ആക്സസ് ചെയ്യാനും ഇത് ഉപയോഗിക്കാം. ഈ സവിശേഷത എല്ലായിടത്തും എല്ലാ ഉപകരണങ്ങളിലും ലഭ്യമായിത്തുടങ്ങിയിട്ടില്ല.
പാസ്‌കീകള്‍ക്കും Recovery contacts നുമൊപ്പം ഈ പുതിയ സവിശേഷത ഒരു അധിക റിക്കവറി ഓപ്ഷനായി പ്രവര്‍ത്തിക്കുമെന്ന് Google വ്യക്തമാക്കിയിട്ടുണ്ട്. ഇത് സജ്ജീകരിക്കുന്നതിന് നിങ്ങളുടെ Google അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്തിരിക്കണം.സൈന്‍ ഇന്‍ ചെയ്തിട്ടില്ലെങ്കില്‍ സെല്‍ഫി വീഡിയോകള്‍ ചേര്‍ക്കാന്‍ കഴിയില്ല.

ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിട്ടില്ല. അതിനാല്‍ ആദ്യം യോഗ്യത പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ ബ്രൗസറില്‍ g.co/signin-selfie എന്ന് ടൈപ്പ് ചെയ്ത് ഈ ഓപ്ഷന്‍ നിങ്ങളുടെ ഉപകരണത്തില്‍ ലഭ്യമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഫീച്ചര്‍ ലഭ്യമാണെങ്കില്‍ ഒരു ഷോര്‍ട്ട് ഫേസ് വീഡിയോ എടുക്കാനുള്ള ഓപ്ഷന്‍ കാണാന്‍ കഴിയും.
ഈ ഫീച്ചറില്‍ ചേരാനായി സെല്‍ഫി വീഡിയോ സെറ്റപ്പ് പേജ് തുറന്ന് ഗൂഗിളിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. ഈ പ്രക്രിയ ചെയ്തുകൊണ്ടിരിക്കുന്ന സമയങ്ങളിലെല്ലാം, ക്യാമറയിലേക്ക് നോക്കുന്നത് തുടരുക. നിര്‍ദ്ദേശിച്ച പ്രകാരം തല ചലിപ്പിക്കുക. ക്യാമറ നിങ്ങളുടെ മുഖം ഒന്നിലധികം കോണുകളില്‍ നിന്ന് പകര്‍ത്തും. തുടര്‍ന്ന് സെല്‍ഫി വീഡിയോ ഗൂഗിള്‍ അക്കൗണ്ടില്‍ സുരക്ഷിതമായി സംരക്ഷിക്കപ്പെടും.

ഒരാളുടെ ഉപകരണത്തില്‍ നിന്ന് അയാളുടെ Google അക്കൗണ്ട് ആക്സസ് ചെയ്യാന്‍ കഴിയുന്നില്ലെങ്കിലോ പാസ്വേഡ് മറന്നുപോയെങ്കിലോ അക്കൗണ്ട് വീണ്ടെടുക്കുന്നതിന് Google നിങ്ങള്‍ക്ക് സെല്‍ഫി വേരിഫിക്കേഷന്‍ ഓപ്ഷന്‍ നല്‍കും. തുടര്‍ന്ന് ഒരു പുതിയ വീഡിയോ റെക്കോര്‍ഡുചെയ്യാന്‍ ആവശ്യപ്പെടും. Google ആ റെക്കോര്‍ഡിംഗിനെ സേവ് ചെയ്ത വീഡിയോയുമായി താരതമ്യം ചെയ്യുകയും വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിച്ച ശേഷം അക്കൗണ്ടിലേക്ക് ആക്സസ് അനുവദിക്കുകയും ചെയ്യും.
ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ ഈ വീഡിയോ സൂക്ഷിച്ചുവയ്ക്കൂ എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. സൂക്ഷിക്കുന്ന സമയത്ത് ഇത് പൂര്‍ണ്ണമായും എന്‍ക്രിപ്റ്റ് ചെയ്യപ്പെടും. കൂടാതെ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാക്കാനും കഴിയും. സ്പൂഫിംഗ് തടയുന്നതിനായി നിരവധി സുരക്ഷാ പരിശോധനകള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights : Google has introduced a feature that allows users to log in using a selfie video if they forget their password.