റീല്‍ ആയാലും ഷോര്‍ട്ട്‌സ് ആയാലും എഡിറ്റിങ് ഇനി ഒരു പ്രശ്‌നം അല്ല: വീഡിയോ ഈസിയായി എഡിറ്റ് ചെയ്യാം ഈ ആപ്പുകളിലൂട
സോഷ്യല്‍ മീഡിയയില്‍ റീല്‍സും ഷോര്‍ട്ട് വീഡിയോയും ഒക്കെ ഇടണം; പക്ഷേ വീഡിയോ എഡിറ്റ് ചെയ്യാന്‍ അറിയില്ലന്നാണോ? വഴിയുണ്ട്. ഈ ആപ്പുകളെക്കുറിച്ച് അറിഞ്ഞുവച്ചോളൂ
ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും റീലുകളും വീഡിയോകളും ഒക്കെ ഇടാന്‍ ആഗ്രഹമില്ലാത്തവരുണ്ടോ? ഇന്നത്തെ പുതു തലമുറ അക്കാര്യത്തില്‍ മിടുക്കരുമാണ്. വീഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനും ഒക്കെ അവര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാല്‍ ഈ വീഡിയോ എഡിറ്റിംഗ് ടെക്‌നിക്കിനെക്കുറിച്ച് അറിയാത്ത ആളുകളും ഉണ്ട്. അങ്ങനെയുള്ളവര്‍ക്കും വീഡിയോ എഡിറ്റിംഗ് രീതി എളുപ്പത്തില്‍ ചെയ്യാനുള്ള ചില ആപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കാം.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന്, എഡിറ്റ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
'സ്റ്റാര്‍ പ്രോജക്റ്റ്' ക്ലിക്ക് ചെയ്ത് ഗാലറിയില്‍ നിന്ന് ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊടുക്കുക.
ഇതുപയോഗിച്ച് വീഡിയോയുടെ ക്ലിപ്പുകള്‍ എളുപ്പത്തില്‍ ട്രിം ചെയ്യാനും പ്രധാന്യം അനുസരിച്ച് ക്രമീകരിക്കാനും കഴിയും.
ഈ ആപ്പുകള്‍ സംഗീതം/ഓഡിയോ ഇവ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കുന്നു.ഇതിലൂടെ ഇഷ്ടത്തിനനുസരിച്ച് സംഗീതം ചേര്‍ക്കാന്‍ കഴിയും.
ഇനി ആവശ്യമെങ്കില്‍ ടെക്സ്റ്റുകള്‍, അടിക്കുറിപ്പുകള്‍, സ്റ്റിക്കറുകള്‍, ഫില്‍ട്ടറുകള്‍ എന്നിവയും ചേര്‍ക്കാം.
എഡിറ്റുകള്‍ക്ക് ശേഷം നിങ്ങള്‍ക്ക് വീഡിയോ എളുപ്പത്തില്‍ എക്‌സ്‌പോര്‍ട്ട് ചെയ്യാനോ ഷെയര്‍ ചെയ്യാനോ കഴിയും.
പിക്‌സ് ആര്‍ട്ട്
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പിക്‌സ് ആര്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത് ഇമെയില്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
'+' ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഗാലറിയില്‍ നിന്ന് ഫോട്ടോകളും വീഡിയോകളും തിരഞ്ഞെടുത്ത് പ്രോജക്ട് ക്രീയേറ്റ് ചെയ്യാന്‍ തുടങ്ങാം.
ആവശ്യങ്ങള്‍ക്കനുസരിച്ച് വീഡിയോ എഡിറ്റ് ചെയ്ത് ട്രിം ചെയ്യുക.
ഇഷ്ടത്തിനനുസരിച്ച് സംഗീതം ചേര്‍ക്കാം.
വീഡിയോ മെച്ചപ്പെടുത്തുന്നതിനായി ഇഫക്റ്റുകളും ഫില്‍ട്ടറുകളും ചേര്‍ക്കാന്‍ കഴിയും. ഒരിക്കല്‍ ചെയ്തുകഴിഞ്ഞാല്‍, നിങ്ങള്‍ക്ക് വീഡിയോ വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റില്‍ എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയും.
ഇന്‍ഷോട്ട്
പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ഇന്‍ഷോട്ട് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ഫോണില്‍ തുറക്കുക.
'create new' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്യേണ്ട വീഡിയോ തിരഞ്ഞെടുക്കുക.
വീഡിയോയിലെ ആവശ്യമില്ലാത്ത ക്ലിപ്പുകള്‍ ട്രിം ചെയ്ത ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ള സംഗീതം അതില്‍ ചേര്‍ക്കാം.
വീഡിയോ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ടെക്സ്റ്റുകളും ഇമോജികളും ചേര്‍ക്കുക.
ratio 9:16 ആയി ക്രമീകരിച്ച് വീഡിയോ ഗാലറിയില്‍ സൂക്ഷിക്കാം.
വിഎന്‍ വീഡിയോ എഡിറ്റര്‍
പ്ലേ സ്റ്റോറില്‍ നിന്ന് VN ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.
'+' ഐക്കണില്‍ ക്ലിക്ക് ചെയ്ത് പുതിയ പ്രോജക്റ്റ് ചെയ്യാന്‍ തുടങ്ങാം.
ഗാലറിയില്‍ നിന്ന് ഫോട്ടോകളും വീഡിയോകളും സെലക്ട് ചെയ്ത് ചേര്‍ക്കുക.
ആവശ്യമില്ലാത്ത ഭാഗങ്ങള്‍ ട്രിം ചെയ്ത് ഇഷ്ടമുളള സംഗീതം ചേര്‍ത്ത് വീഡിയോ എഡിറ്റ് ചെയ്യാം.
ശേഷം ഈ വീഡിയോ സേവ് ചെയ്ത് ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും പോസ്റ്റ് ചെയ്യാം.
കാന്‍വ
സ്മാര്‍ട്ട്ഫോണില്‍ കാന്‍വ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഇത് ലാപ്ടോപ്പ് വഴിയും ആക്സസ് ചെയ്യാന്‍ കഴിയും.
ഒരു റീല്‍ അല്ലെങ്കില്‍ ഷോര്‍ട്ട് ടെംപ്ലേറ്റ് തിരഞ്ഞെടുക്കുക.
ഫോട്ടോയോ വീഡിയോയോ അപ്ലോഡ് ചെയ്ത് വേണ്ടതുപോലെ അത് ട്രിം ചെയ്യുക.
വീഡിയോ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വ്യത്യസ്ത ഫോണ്ടുകളിലും നിറങ്ങളിലുമുള്ള വാചകങ്ങള്‍ ചേര്‍ക്കാന്‍ കഴിയും.
ഇഷ്ടമുളള സംഗീതം കൂടി ചേര്‍ത്ത ശേഷം, വീഡിയോ എളുപ്പത്തില്‍ എക്‌സ്‌പോര്‍ട്ട് ചെയ്യാം.
Content Highlights :some apps that help you edit videos easily