വാട്‌സ്ആപ്പിലെ ഈ ഫീച്ചറിന് കംപ്ലീറ്റ് ചെയ്ഞ്ച് ! കാത്തിരിക്കേണ്ടത് ജൂലായ് വരെ

2026ല്‍ ഉപയോക്താക്കളെ കാത്തിരിക്കുന്ന പുത്തന്‍ വാട്സ്ആപ്പ് അപ്പ്ഡേഷന്‍

വാട്‌സ്ആപ്പിലെ ഈ ഫീച്ചറിന് കംപ്ലീറ്റ് ചെയ്ഞ്ച് ! കാത്തിരിക്കേണ്ടത് ജൂലായ് വരെ
dot image

വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവർ ഈ ഭൂലോകത്ത് ചുരുക്കമാണ്. ഇന്ത്യയിലാണ് വാട്‌സ്ആപ്പിന് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ളത്. വാട്‌സ്ആപ്പിന്റെ അപ്പ്‌ഡേഷനുകളെ എല്ലാം ഇരുകൈയും നീട്ടിയാണ് യൂസർമാർ എപ്പോഴും സ്വീകരിക്കുന്നത്. വാട്‌സ്ആപ്പ് സ്റ്റാറ്റസും വൺ ടൈം വ്യൂവും ഡിസ്അപ്പീയറിങ് മെസേജുമൊക്കെ ഉപയോക്താക്കളുടെ പ്രിയപ്പെട്ട അപ്പ്‌ഡേഷന്‍സാണ്. ഇപ്പോൾ ജിഫുകളുമായി ബന്ധപ്പെട്ട പുത്തൻ അപ്പ്‌ഡേറ്റിനെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. കമ്പനിക്ക് ജിഫുകൾ ഇനി ലഭിക്കാൻ പോകുന്നത് Klipyയിൽ നിന്നാണ്.

ജിഫ് കീബോർഡിൽ മാത്രമല്ല ഇവ അയക്കുന്നതിലും ഡിസ്‌പ്ലേ ചെയ്യുന്നതിലും മുഴുവനായി വലിയ മാറ്റമാണ് ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ജൂലായ് ആദ്യം മുതൽ ഈ മാറ്റം വാട്‌സ്ആപ്പിൽ നടപ്പാക്കും. ഇതോടെ വാട്‌സ്ആപ്പിന്റെ ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് യൂസർമാർ ജിഫ് അയക്കുന്നത് വ്യത്യസ്തമായ രീതിയിലായിരിക്കും.

GIF എന്നാൽ ഗ്രാഫിക്‌സ് ഇന്റർചെയ്ഞ്ച് ഫോർമാറ്റ്. ഇത് സ്റ്റാറ്റിക്ക് പിക്ചറുകളും, ചെറിയ ശബ്ദമില്ലാത്ത അനിമേഷനുകളുമെല്ലാം ചേർന്ന ഇമേജിന്റെ ഡിജിറ്റൽ ഫയല്‍ ഫോർമാറ്റാണ്. വാട്‌സ്ആപ്പ് ഉപയോക്താക്കൾ നിരന്തരമായി ഇമോജികൾ പോലെ ചാറ്റുകളിൽ ഉപോഗിക്കുന്ന ഒന്നാണിത്. ഇതുവരെയും, ഇപ്പോഴും Tenor എന്ന കമ്പനിയാണ് വാട്‌സ്ആപ്പിന് ജിഫുകൾ നൽകി വരുന്നത്. എന്നാൽ ഈ കമ്പനി നൽകുന്ന സേവനം അവസാനിപ്പിക്കാനാണ് വാട്‌സ്ആപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പുതിയ പ്രൊവൈഡറിനെ കണ്ടെത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ജൂൺ 30വരെ നീളുന്ന Tenorന്റെ സേവനത്തിന് പിന്നാലെ ഉപയോക്താക്കൾക്ക് ലഭിക്കുക Klipyയുടെ ജിഫുകളാകും.

പുതിയ പാട്ണറിൽ നിന്നുള്ള ജിഫുകൾ വാട്‌സ്ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഐഒഎസിന്റെ വാട്‌സ്ആപ്പ് ബീറ്റ 26.2.10.70 വേർഷനിൽ ഈ ജിഫുകൾ കാണാൻ കഴിയും. പ്ലാറ്റ്‌ഫോമിൽ ജിഫ് എങ്ങനെ സെർച്ച് ചെയ്യാം എന്ന കാര്യത്തിലും മാറ്റം കൊണ്ടുവരികയാണെന്നാണ് വിവരം. രണ്ട് കോളം എന്ന രീതി ഒഴിവാക്കി ജിഫ് കീബോർഡ് ഇനി ഡിസ്‌പ്ലേ ചെയ്യുക മൂന്നായിട്ടാകും. ഇത് സെർച്ച് എളുപ്പത്തിലാക്കുകയും ചെയ്യും.

Content Highlights:WhatsApp will roll out a new update starting from July across platforms

dot image
To advertise here,contact us
dot image