

ചൈനീട് ടെക് ഭീമന്മാരായ വൺ പ്ലസ് ഇന്ത്യ രാജ്യത്ത് പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന റിപ്പോർട്ടിൽ വ്യക്തത വരുത്തി സിഇഒ റോബിൻ ലിയു. സ്മാർട്ട് ഫോൺ നിർമാതാക്കളായ വൺ പ്ലസ് അത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആൻഡ്രോയിഡ് ഹെഡ്‌ലൈൻസ് എന്ന ഒരു പത്രമാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടത്.
ഷിപ്പ്‌മെന്റ് പ്രശ്‌നങ്ങൾ, ഇന്ത്യയിൽ ആവശ്യകത കുറഞ്ഞത്, പല ഉത്തരവാദിത്തളും പൂർത്തിയാക്കാൻ കഴിയാത്തതുൾപ്പെടെയുള്ള കാരണങ്ങളാണ് പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടിൽ അവകാശപ്പെട്ടത്. അതേസമയം എഐയുടെ സഹായത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും എന്നാൽ തങ്ങളുടെ അന്വേഷണ റിപ്പോർട്ട് വ്യാജമല്ലെന്നുമാണ് ഈ പത്രത്തിന്റെ പത്രാധിപരുടെ വാദം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് വൺ പ്ലസ് അറിയിച്ചിരിക്കുന്നത്.
വൺപ്ലസ് ഇന്ത്യയെയും പ്രവർത്തനങ്ങളെയും കുറിച്ച് പല അനാവശ്യ പ്രചരണങ്ങളും നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എപ്പോഴത്തേയും പോലെ പ്രവർത്തനം കൃത്യമായി തന്നെ മുന്നോട്ടു പോകുന്നുണ്ട്. ഇനിയും തുടരും എന്നാണ് വൺ പ്ലസ് ഇന്ത്യ സിഇഒ വ്യക്തമാക്കിയത്. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ ഞങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്നാണ് പറയുന്നത്. സാധാരണ പോലെ തന്നെ ബിസിനസ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നുണ്ട്. എല്ലാ ഓഹരി ഉടമകളും ബന്ധപ്പെട്ട അധികൃതരുമായി സംവദിച്ചതിന് ശേഷം മാത്രം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യൻ വിപണയിൽ വൺ പ്ലസ് വലിയ തോതിൽ തിരിച്ചടി നേരിടുന്നുണ്ടെന്നാണ് ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ കഴിഞ്ഞവർഷത്തെ റിപ്പോർട്ടിൽ പറയുന്നത്.
Content Highlights: Reports suggesting that OnePlus India is shutting down are false. The company has clarified through official statements that the rumours about closure are fake and that business operations will continue as normal