ഓഫറുമായി BSNL; സൂപ്പര്‍സ്റ്റാര്‍ പ്രീമിയം പ്ലസ് ഇന്റര്‍നെറ്റ് പ്ലാന്‍ ഇനി 799 രൂപയ്ക്ക്

വേഗത്തിലുള്ള ഇന്റര്‍നെറ്റ് പ്ലാന്‍ ആണോ വേണ്ടത്... എന്റര്‍ടെയിന്‍മെന്റ് ആനുകൂല്യങ്ങള്‍ വേണോ... എന്നാല്‍ തീര്‍ച്ചയായും ഈ പ്ലാന്‍ നഷ്ട്ടപ്പെടുത്തരുത്

ഓഫറുമായി BSNL;  സൂപ്പര്‍സ്റ്റാര്‍ പ്രീമിയം പ്ലസ് ഇന്റര്‍നെറ്റ് പ്ലാന്‍ ഇനി 799 രൂപയ്ക്ക്
dot image

ഇന്റര്‍നെറ്റ് വേഗതയും എന്റര്‍ടെയിന്‍മെന്റ് ആനുകൂല്യങ്ങളും തേടുന്നവര്‍ക്കുളള മികച്ച പ്ലാനുമായി എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. BSNL സൂപ്പര്‍ സ്റ്റാര്‍ പ്രീമിയം പ്ലാന്‍ 20 ശതമാനം ഡിസ്‌കൗണ്ടിലാണ് ഇനി ലഭിക്കാന്‍ പോകുന്നത്. ഓഫര്‍ പ്രകാരം 999 രൂപയുടെ പ്ലാന്‍ 799 രൂപയ്ക്ക് ലഭിക്കും. നിലവില്‍ 999 രൂപയില്‍ സൂപ്പര്‍ സ്റ്റാര്‍ പ്രീമിയം പ്ലസ് എന്നൊരു ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ബിഎസ്എന്‍എല്ലിന് ഉണ്ട്.

bsnl recharge plan

എന്നാല്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി ഈ പ്ലാന്‍ 799 രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാന്‍ കഴിയും. ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ പ്ലാനിനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. 2026 മാര്‍ച്ച് 31 വരെയാണ് സൂപ്പര്‍സ്റ്റാര്‍ പ്രീമിയം പ്ലസ് പ്ലാനില്‍ ഈ ഓഫര്‍ ലഭ്യമാവുക. മികച്ച വേഗതയുള്ള ഡാറ്റയ്ക്ക് പുറമേ ചില ഒടിടി സബ്‌സ്‌ക്രിപ്ഷനുകളും ഈ പ്ലാനിലൂടെ ലഭിക്കും.

bsnl recharge plan

സൂപ്പര്‍സ്റ്റാര്‍ പ്രീമിയം പ്ലാനിന്റെ സവിശേഷിതകള്‍

  • 200 എംബിപിഎസ് സ്പീഡ്
  • പ്രതിമാസം 5000 ജിബിയുടെ ഹൈസ്പീഡ് ഡേറ്റ
  • ജിയോ സിനിമ, സിഡ്‌നി+ഹോട്ട് സ്റ്റാര്‍, സോണിലൈവ്, സീ 5, ഹുംഗാമ ഉള്‍പ്പടെയുളള പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷന്‍
bsnl recharge plan

പ്ലാന്‍ ലഭിക്കാനുള്ള നിബന്ധനകള്‍

999 രൂപയുടെ പ്ലാന്‍ 799 രൂപയ്ക്ക് ലഭിക്കണമെങ്കില്‍ അതിന് ചില നിബന്ധനകളുണ്ട്. 12 മാസത്തെ പ്ലാന്‍ തുക ഒറ്റ തവണയായി അടയ്‌ക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. അതായത് 12 മാസത്തെ പ്ലാന്‍ തുകയായ 11,988 രൂപയ്ക്ക് പകരം ഡിസ്‌കൗണ്ട് കഴിഞ്ഞ് 9,590 രൂപ മാത്രമേ ചെലവാകുന്നുളളൂ. അപ്പോള്‍ ഉപയോക്താവിന് 2397 രൂപ ലാഭം കിട്ടുന്നു. അതായത് ഒരു മാസത്തെ ചിലവ് 799 രൂപ. ഒരു കുടുംബത്തിലെ എല്ലാ ആളുകളുടെയും ഇന്റര്‍നെറ്റ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ വേഗതയും ഡാറ്റയും ധാരാളമാണ്.

Content Highlights : If you want to get a fast internet plan and entertainment benefits, you can choose BSNL's Superstar Premium Plus plan.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image