500 രൂപ ട്രാഫിക് പിഴ അടച്ചയാള്‍ക്ക് നഷ്ടപ്പെട്ടത് 6 ലക്ഷം രൂപ; തട്ടിപ്പുകാരെ എങ്ങനെ തിരിച്ചറിയാം

വാഹനത്തിന് പിഴ ചുമത്തിയതായി മെസേജ് വരാറുണ്ടോ? തട്ടിപ്പുകാരെ കണ്ടുപിടിക്കാന്‍ വഴിയുണ്ട്

500 രൂപ ട്രാഫിക് പിഴ അടച്ചയാള്‍ക്ക് നഷ്ടപ്പെട്ടത് 6 ലക്ഷം രൂപ; തട്ടിപ്പുകാരെ എങ്ങനെ തിരിച്ചറിയാം
dot image

500 രൂപ ട്രാഫിക് പിഴയടക്കണം എന്ന് കാണിച്ച് ലഭിച്ച ടെക്സ്റ്റ് മെസേജിലൂടെ ഒരാള്‍ക്ക് നഷ്ടപ്പെട്ടത് ആറ് ലക്ഷത്തോളം രൂപ. തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലാണ് ഇക്കാര്യം പറയുന്നത്. ഇയാളുടെ ഫോണിലേക്ക് ടെക്‌സ്റ്റ് മെസേജായാണ് സന്ദേശം ലഭിക്കുന്നത്. സന്ദേശത്തോടൊപ്പം ഒരു ലിങ്കും ഉണ്ടായിരുന്നു. നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ തട്ടിപ്പുകാര്‍ അയാളുടെ ഫോണ്‍ ഹാക്ക് ചെയ്ത് അനധികൃതമായി പണമിടപാടുകള്‍ നടത്തുകയായിരുന്നു. വാഹന ഉടമകളെ ലക്ഷ്യം വച്ച് തട്ടിപ്പുകാര്‍ വ്യാജ ചെലാന്‍ സന്ദേശങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

trafic fine

സര്‍ക്കാര്‍ പോര്‍ട്ടലുകളിലേതിന് സമാനമായ വ്യാജ വെബ്‌സൈറ്റ് ലിങ്കുകളാണ് തട്ടിപ്പുകാര്‍ സന്ദേശമായി നല്‍കുന്നത്. ഇത്തരം ലിങ്കുകള്‍ ഫോണില്‍ ദോഷകരമായ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഇടയാക്കും. ഇതുവഴി തട്ടിപ്പുകാര്‍ക്ക് ഒരാളുടെ ഫോണ്‍ നിയന്ത്രിക്കാനും സാമ്പത്തിക ആപ്പുകള്‍ ആക്‌സസ് ചെയ്യാനും കഴിയും.

trafic fine

ട്രാഫിക് പിഴ തട്ടിപ്പുകളില്‍നിന്ന് എങ്ങനെ രക്ഷപെടാം

  • പരിവാഹന്‍ വെബ്‌സൈറ്റ് അല്ലെങ്കില്‍ സംസ്ഥാന ട്രാഫിക് പോലീസ് വെബ്‌സൈറ്റുകള്‍ പോലെയുളള ഔദ്യോഗിക സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ മാത്രമേ ചെലാന്‍ പരിശോധിക്കാവൂ. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന് പകരം ഉപയോക്താക്കള്‍ അവരുടെ വാഹനനമ്പര്‍ നേരിട്ട് നല്‍കണം.
  • അജ്ഞാത നമ്പറുകളില്‍നിന്നുളള സന്ദേശങ്ങള്‍ അവഗണിക്കുകയും അയച്ച ആളുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയും വേണം. അക്ഷരത്തെറ്റുകളോ വ്യക്തമല്ലാത്ത വിവരങ്ങളോ ഉളള സന്ദേശങ്ങള്‍ സംശയത്തോടെ വേണം കാണാന്‍.
  • പരിചയമില്ലാത്ത വെബ്സൈറ്റുകളില്‍ ക്രെഡിറ്റ് -ഡബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, പിന്‍ നമ്പറുകള്‍, ഒടിപികള്‍ എന്നിവ നല്‍കരുത്. അജ്ഞാത ലിങ്കുകള്‍ വഴി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും അരുത്.
    ട്രാഫിക്കുമായി ബന്ധപ്പെട്ട ആപ്പുകള്‍ ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ നിന്ന് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാവൂ.
  • സംശയാസ്പദമായ സന്ദേശം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറിലോ അറിയിക്കണം. ഫോണുകള്‍ അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുകയും 2-സ്റ്റെപ്പ് വെരിഫിക്കേഷന്‍ പോലുള്ള സുരക്ഷാ സവിശേഷതകള്‍ ഉപയോഗിക്കുകയും വേണം.
  • പൊലീസോ ഗതാഗത വകുപ്പോ ടെക്സ്റ്റ് സന്ദേശങ്ങള്‍ വഴി തല്‍ക്ഷണ പണമടയ്ക്കല്‍ ആവശ്യപ്പെടുകയില്ല.

Content Heighlight: Man who paid Rs 500 traffic fine loses Rs 6 lakh; How to identify fraudsters

dot image
To advertise here,contact us
dot image