നിങ്ങളെ ആരെങ്കിലും വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? കണ്ടെത്താന്‍ വഴിയുണ്ട്

ആരുടെയെങ്കിലും വാട്‌സ്ആപ്പ് ബ്ലോക്ക്‌ലിസ്റ്റില്‍ കടന്നുകൂടിയവരാണോ നിങ്ങള്‍ എന്ന് എങ്ങനെ തിരിച്ചറിയാം

നിങ്ങളെ ആരെങ്കിലും വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? കണ്ടെത്താന്‍ വഴിയുണ്ട്
dot image

എല്ലാവരും നിത്യജീവിതത്തില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണ്. സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാനും ഓഫീസ് ആവശ്യങ്ങള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കും എല്ലാം വാട്‌സ്ആപ്പ് വലിയ പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ ദിവസവും സംസാരിക്കുന്നതോ, അല്ലെങ്കില്‍ പരിചയം ഉള്ളതോ ആയ ആരെങ്കിലും പെട്ടെന്നാരു ദിവസം മറുപടി നല്‍കുന്നത് നിര്‍ത്തുകയോ അല്ലെങ്കില്‍ അവരുടെ പ്രൊഫൈല്‍ അപ്രത്യക്ഷമാകുകയോ ചെയ്യുന്ന നിമിഷങ്ങളുണ്ട്. ഇനി അവര്‍ നമ്മളെ ബ്ലോക്ക് ചെയ്‌തോ എന്ന് നാം ചിന്തിക്കുകയും ചെയ്യും. ഒരാള്‍ ബ്ലോക്ക് ചെയ്യപ്പെട്ടോ എന്ന കാര്യത്തില്‍ വാട്‌സ്ആപ്പ് നേരിട്ടൊരു മുന്നറിയിപ്പും നല്‍കാത്തതിനാല്‍ അക്കാര്യം മനസിലാക്കാനും ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ചില കാര്യങ്ങള്‍ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഇക്കാര്യം നമുക്ക് മനസിലാക്കാന്‍ സാധിക്കും.

അവസാനം കണ്ടത് (last seen) അല്ലെങ്കില്‍ ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണിക്കില്ല

ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവരുടെ പ്രൊഫൈലില്‍ last seen അല്ലൈങ്കില്‍ ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണാന്‍ സാധിക്കില്ല. നിങ്ങള്‍ എത്ര തവണ പരിശോധിച്ചാലും അക്കാര്യം കാണുന്നില്ല എങ്കില്‍ അതൊരു സൂചനയാണ്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് ഇപ്പോള്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് last seen എന്ന ഓപ്ഷന്‍ സ്വകാര്യതാ ക്രമീകരണങ്ങളില്‍ മറയ്ക്കാന്‍ സാധിക്കും. അതുകൊണ്ട് ഇതൊരു പ്രാഥമിക സൂചനയായി കണ്ടാല്‍ മതി.

അപ്രത്യക്ഷമായതോ മാറ്റമില്ലാത്തതോ ആയ പ്രൊഫൈല്‍ ഫോട്ടോ

നിങ്ങളെ ആരെങ്കിലും ബ്ലാക്ക് ചെയ്താല്‍ അവരുടെ പ്രൊഫൈല്‍ ചിത്രത്തിന് പകരം അവിടെ ഒന്നുംതന്നെ കാണാന്‍ സാധിക്കില്ല. ഒരാളുടെ DP അല്ലെങ്കില്‍ ഡിസ്‌പ്ലേ ഫോട്ടോ പെട്ടെന്ന് അപ്രത്യക്ഷമായാല്‍ അത് മറ്റൊരു സൂചനയാണ്.

വാട്‌സ് ആപ്പ് കോളുകള്‍ കണക്ടാകുന്നില്ല

ഒരാളെ വാട്‌സ് ആപ്പ് കോള്‍ വിളിക്കുമ്പോള്‍ കോള്‍ റിങ്ങ് ചെയ്യുന്നില്ല, പകരം കോളിംഗ് എന്ന് മാത്രം കാണിക്കുന്നുണ്ടെങ്കിലും അത് ബ്ലോക്ക് ചെയ്തതിനുളള സൂചനയാണ്. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും വാട്‌സ് ആപ്പ് കോള്‍ വിളിച്ചാല്‍ കോളിംഗ് എന്ന് മാത്രം കാണിക്കും എന്നുള്ളതാണ്.

അയക്കുന്ന മെസേജുകള്‍ക്ക് ഒരു ടിക്ക് മാത്രം കാണിക്കുക

ആര്‍ക്കെങ്കിലും അയക്കുന്ന മെസേജുകള്‍ക്ക് ഒരു ടിക്ക് മാത്രം കാണിക്കുന്നുണ്ടെങ്കില്‍ അത് ബ്ലോക്ക് ചെയ്തു എന്നതിന് വ്യക്തമായ സൂചനയാണ്. നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടാമത്തെ ടിക്ക് ഒരിക്കലും കാണില്ല.

Content Highlights :How to find out if someone has blocked you on WhatsApp





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us