ബിഎസ്എന്‍എല്ലിന്റെ ഏറ്റവും പുതിയ 50 ദിവസ ബജറ്റ് ഫ്രണ്ട്‌ലി റീചാര്‍ജ് പ്ലാന്‍; പ്രതിദിന ഡാറ്റ അടക്കമുള്ള ഓഫറുകൾ

ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കായി പുതിയ പ്രീപെയ്ഡ് പ്ലാന്‍ പുറത്തിറക്കി

ബിഎസ്എന്‍എല്ലിന്റെ ഏറ്റവും പുതിയ 50 ദിവസ ബജറ്റ് ഫ്രണ്ട്‌ലി റീചാര്‍ജ് പ്ലാന്‍; പ്രതിദിന ഡാറ്റ അടക്കമുള്ള ഓഫറുകൾ
dot image

പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍ എല്‍ ഉപയോക്താക്കള്‍ക്കായി പുതിയ ബജ്ജറ്റ് ഫ്രണ്ട്‌ലി പ്രീപെയ്ഡ് പ്ലാന്‍ പുറത്തിറക്കി. 347 രൂപയുടെ ഈ പ്ലാനിന് 50 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണുള്ളത്. വളരെക്കാലം നീണ്ടു നില്‍ക്കുന്നതും താങ്ങാനാവുന്നതുമായ പ്ലാന്‍ അന്വേഷിക്കുന്നവര്‍ക്ക് ഇത് പ്രയോജനപ്രദമാണ്.

പ്രതിദിനം 2 ജിബി അധിക ഡേറ്റയാണ് പ്ലാന്‍ നല്‍കുന്നത്. ഡാറ്റ തീര്‍ന്നുപോയാല്‍ ഇന്റര്‍നെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും. ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 50 ദിവസം അതായത് ഒന്നരമാസത്തേക്കുള്ള ഈ പ്ലാന്‍ പതിവായി റീചാര്‍ജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് കുറയ്ക്കും.

കഴിഞ്ഞവര്‍ഷങ്ങളില്‍ ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുകയും ധാരാളം നഗരങ്ങളില്‍ 4G സേവനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട കോളുകള്‍, വേഗതയേറിയ ഡാറ്റ, വിശ്വസനീയമായ സേവനം എന്നിവ നല്‍കുന്നതില്‍ കമ്പനി ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ച് വരികയാണ്.

Content Highlights :BSNL's latest 50-day budget-friendly recharge plan; Offers including daily data

dot image
To advertise here,contact us
dot image