ലാവ അഗ്‌നി 4 എത്തുന്നത് ഈ രണ്ട് കിടിലന്‍ കളറില്‍; അറിയാം ഫീച്ചറുകള്‍

നവംബര്‍ 20 ന് ഇന്ത്യയില്‍ ലാവ അഗ്‌നി 4 പുറത്തിറങ്ങും

ലാവ അഗ്‌നി 4 എത്തുന്നത് ഈ രണ്ട് കിടിലന്‍ കളറില്‍; അറിയാം ഫീച്ചറുകള്‍
dot image

ലാവ അഗ്‌നി 3 5G യുടെ പിന്‍ഗാമിയായി നവംബര്‍ 20 ന് ഇന്ത്യയില്‍ ലാവ അഗ്‌നി 4 പുറത്തിറങ്ങും. പ്ലാസ്റ്റിക്കിന് പകരം അലുമിനിയം ഫ്രെയിം, ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം, ആപ്പിളിന്റെ ക്യാമറ കണ്‍ട്രോള്‍ ബട്ടണിന് സമാനമായ പുതിയ സൈഡ് ബട്ടണ്‍ എന്നിവയോടു കൂടിയായിരിക്കും ഫോണ്‍ എത്തുക എന്ന് കമ്പനി സ്ഥിരീകരിച്ചു. വരാനിരിക്കുന്ന ഹാന്‍ഡ്സെറ്റിന്റെ കളര്‍ ഓപ്ഷനുകളും സ്ഥിരീകരിച്ചു.

കമ്പനി X-ല്‍ അടുത്തിടെ ചെയ്ത ഒരു പോസ്റ്റ് പ്രകാരം ലാവ അഗ്‌നി 4 ലൂണാര്‍ മിസ്റ്റ്, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാകാനാണ് സാധ്യത. ഫോണില്‍ അലുമിനിയം ഫ്രെയിം ഉണ്ടായിരിക്കുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി പ്രോസസറും ഇതില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ടീസറുകളിലെ ദൃശ്യങ്ങള്‍ പ്രകാരം വലതുവശത്തായിട്ടാണ് വോളിയം ബട്ടണും പവര്‍ ബട്ടണും കാണിക്കുന്നത്. കൂടാതെ ഫ്രെയിമിന്റെ മിഡിലിലായി താഴെ വലതുവശത്ത് മറ്റൊരു ബട്ടണും ഉണ്ട്. ഇത് ആപ്പിളിന്റെ ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ പോലെയുള്ള ക്യാമറ ക്യാപ്ചര്‍ കീ ആണെന്നാണ് പ്രതീക്ഷിക്കുന്നത്. ലാവയുടെ X പോസ്റ്റ് അനുസരിച്ച് ലാവ അഗ്‌നി 4ന് ഇന്ത്യയില്‍ 30,000 രൂപയില്‍ താഴെ വിലയാണ് പ്രതീക്ഷിക്കുന്നത്. അലുമിനിയം ഫ്രെയിം, പില്‍ ആകൃതിയിലുള്ള പിന്‍ ക്യാമറ ഡിസൈന്‍, AMOLED ഡിസ്പ്ലേ എന്നിവ ഇതില്‍ ഉള്‍പ്പെടും.

യുഎസ്ബി 3.1 ഓണ്‍ബോര്‍ഡ് സ്റ്റോറേജ്, എല്‍പിഡിഡിആര്‍ 5 എക്‌സ് റാം, അഡ്വാന്‍സ്ഡ് എഐ-പവേര്‍ഡ് ഫീച്ചറുകളും ലാവ അഗ്‌നി 4 ഉണ്ടാകാനാണ് സാധ്യത. ലാവ അഗ്‌നി 4 മീഡിയടെക് ഡൈമെന്‍സിറ്റി 8350 ചിപ്സെറ്റ് അവതരിപ്പിക്കുമെന്നും 7,000mAh ബാറ്ററി ഉള്‍ക്കൊള്ളിക്കുമെന്നും അടുത്തിടെ വന്ന ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 120Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്ന 6.78 ഇഞ്ച് ഫുള്‍ HD+ ഡിസ്പ്ലേയും ഈ സ്മാര്‍ട്ട്ഫോണില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Lava Agni 4 Confirmed to Launch in Two Colourways

dot image
To advertise here,contact us
dot image