അനുവാദമില്ലാതെ അഡള്‍ട്ട് വീഡിയോകള്‍ ഉപയോഗിച്ചെന്ന് ആരോപണം! മെറ്റ നല്‍കേണ്ടി വരിക 350 ബില്യണ്‍ ഡോളറോ?

2400 വീഡിയോകള്‍ മെറ്റ ഐഐ ട്രെയിനിങിനായി ഡൗണ്‍ലോഡ് ചെയ്‌തെന്നാണ് പരാതി

അനുവാദമില്ലാതെ അഡള്‍ട്ട് വീഡിയോകള്‍ ഉപയോഗിച്ചെന്ന്  ആരോപണം! മെറ്റ നല്‍കേണ്ടി വരിക 350 ബില്യണ്‍ ഡോളറോ?
dot image

എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ പോണോഗ്രഫിക്ക് കണ്ടന്റുകള്‍ ഉപയോഗിച്ചെന്ന ആരോപണം തള്ളി മെറ്റ. അതേസമയം ഏതെങ്കിലും ജീവനക്കാരന്‍ അവരുടെ വ്യക്തിപരമായ ആവശ്യത്തിന് അഡള്‍ട്ട് കണ്ടന്റുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാവാമെന്നും മെറ്റ പ്രതികരിച്ചിട്ടുണ്ട്. അഡള്‍ട്ട് വീഡിയോകള്‍ നിര്‍മിക്കുന്ന സ്‌ട്രൈക്ക് 3 ഹോളിഡേയ്‌സിന്റെ പരാതിയില്‍ യുഎസ് കോടതിയിലാണ് ടെക് ഭീമന്‍ ഈ പ്രസ്താവന സമര്‍പ്പിച്ചിരിക്കുന്നത്. വാദി ഭാഗം നല്‍കിയ കോപ്പിറൈറ്റുമായി ബന്ധപ്പെട്ട പരാതി തള്ളണമെന്നും മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്.

മെറ്റ ഇതുവരെയും പുറത്തുവിട്ടിട്ടില്ലാത്ത എഐ മോഡല്‍ മൂവി ജെന്നിന് വേണ്ട് സ്‌ട്രൈക്ക് 3യുടെ കോപ്പിറൈറ്റുള്ള ഫിലിമുകള്‍ ഉപയോഗിച്ചെന്നാണ് പറയുന്നത്. സ്‌ട്രൈക്ക് 3യുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും മെറ്റ ആരോപിക്കുന്നുണ്ട്. 2400 വീഡിയോകള്‍ മെറ്റ ഈ ഐഐ ട്രെയിനിങിനായി ഡൗണ്‍ലോഡ് ചെയ്‌തെന്നാണ് സ്‌ട്രൈക്ക് 3 പരാതിയില്‍ പറയുന്നത്. ഇതിനൊപ്പം ഒരു തെളിവും നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് മെറ്റയും ചൂണ്ടിക്കാട്ടി. 2018മുതല്‍ ഇത്തരത്തില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന്് പരാതിക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം തന്നെ പരിശോധിച്ചാല്‍ എഐയ്ക്ക് വേണ്ടിയാണെന്ന വാദം നിഷ്‌കരുണം തള്ളികളയാം എന്നാണ് മെറ്റയുടെ മറുവാദം.

കൂടാതെ മെറ്റയ്ക്ക് ഇത്തരം കണ്ടന്റുകളുടെ ആവശ്യമില്ലെന്നും ഇത്തരം കണ്ടന്റുകള്‍ എഐ ട്രെയിനിങിന്റെ ഭാഗമാകാതിരിക്കാന്‍ മനപൂര്‍വമായ ശ്രദ്ധ നല്‍കുന്നുണ്ടെന്നും മെറ്റ വക്താവ് ചൂണ്ടിക്കാട്ടുന്നു. അതേസമയം കോപ്പിറൈറ്റുള്ള തങ്ങളുടെ വീഡിയോ ഉപയോഗിച്ചതിന് 350 മില്യണ്‍ ഡോളറാണ് നഷ്ടപരിഹാരമായി സ്‌ട്രൈക്ക് 3 ആവശ്യപ്പെടുന്നത്.

Content Highlights: Meta reject claims of using porn for AI training

dot image
To advertise here,contact us
dot image