'ഇത് സുവർണാവസരം'; ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി പ്രോട്ടീസ് ക്യാപ്റ്റൻ ബാവുമ

ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ.

'ഇത് സുവർണാവസരം'; ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി പ്രോട്ടീസ് ക്യാപ്റ്റൻ  ബാവുമ
dot image

ഈ മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ. ദീര്‍ഘകാലമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലാത്ത ദക്ഷിണാഫ്രിക്കന്‍ ടീമിന് ഇന്ത്യയില്‍ പരമ്പര നേടാനുള്ള സുവർണാവസരമാണിതെന്ന് ബാവുമ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ ടീം ദീര്‍ഘകാലമായി ഇന്ത്യയില്‍ പരമ്പര നേടിയിട്ടില്ല. 2000ത്തില്‍ ഹാന്‍സി ക്രോണ്യയുടെ കീഴിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ അവസാനം ടെസ്റ്റ് പരമ്പര നേടിയത്. എന്നാല്‍ ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യൻമാരായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ അത് നേടുമെന്നും ബാവുമ കൂട്ടിച്ചേർത്തു.

നവംബർ 14 മുതലാണ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യൻ മണ്ണിലെ ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ശേഷം മൂന്ന് ഏകദിനവും അഞ്ചു ടി 20 യും ഇരുവരും കളിക്കുന്നുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Content Highlights:Temba Bavuma Warns Team India before test series

dot image
To advertise here,contact us
dot image