സഞ്ജുവിന് ഇന്ത്യ എ ടീമിലും ഇടമില്ല; പകരം ഇഷാൻ കിഷൻ; ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ടീമിനെ പ്രഖ്യാപിച്ചു

മലയാളി താരം സഞ്ജു സാംസണിന് ഇടമില്ല

സഞ്ജുവിന് ഇന്ത്യ എ ടീമിലും ഇടമില്ല; പകരം ഇഷാൻ കിഷൻ; ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ടീമിനെ പ്രഖ്യാപിച്ചു
dot image

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിന് ഇടമില്ല. തിലക് വർമ ക്യാപ്റ്റനാകുന്ന ടീമിൽ റുതുരാജ് ഗെയ്‌ക്‌വാദ് വൈസ് ക്യാപ്റ്റനാകും. സഞ്ജു സാംസണിന് പകരം ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറാകും. ടി 20 യിലെ വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമയും ടീമിലുണ്ട്.

മൂന്ന് മത്സരങ്ങളാണ് ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുക. നേരത്തെ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നുള്ള തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. നവംബര്‍ 13, 16, 19 തീയതികളില്‍ രാജ്‌കോട്ടിലാണ് മത്സരം. എല്ലാ പകല്‍ - രാത്രി മത്സരങ്ങളാണ്.

ഏകദിന ടീമിനുള്ള ഇന്ത്യ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, റിയാൻ പരാഗ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആയുഷ് ബധോനി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുതാർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസീദ് കൃഷ്ണ, ഖലീൽ അഹമ്മദ്, പ്രഭ്സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ)


Content Highlights: Sanju not included in India A team; Ishan Kishan replaced

dot image
To advertise here,contact us
dot image