റിഷഭ് പന്ത് മടങ്ങിയെത്തി; ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ശുഭ്മൻ ​ഗിൽ നായകനായ 15 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

റിഷഭ് പന്ത് മടങ്ങിയെത്തി; ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇം​ഗ്ലണ്ട് പരമ്പരയ്ക്കിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ശുഭ്മൻ ​ഗിൽ നായകനായ 15 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെസ്റ്റ് ഇൻഡീസ് പരമ്പര കളിച്ച ഇന്ത്യൻ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങില്ലാതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും കളിക്കുക.

നവംബർ 14 മുതലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുക. കൊൽക്കത്ത ഈഡൻ ​ഗാർഡൻസ് സ്റ്റേഡിയം ആദ്യ മത്സരത്തിന് വേദിയാകും. നവംബർ 22 മുതൽ 26 വരെ അസാമിന്റെ തലസ്ഥാനമായ ​ഗുവാഹത്തിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കുക. ഇതാദ്യമായാണ് ​ഗുവാഹത്തി ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംമ്ര, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.

Content Highlights: India’s squad for Test series against South Africa announced

dot image
To advertise here,contact us
dot image