ചാറ്റ്ജിപിടിയിലൂടെ ഇനി യുപിഐ പേമെന്റും നടത്താം! ഡിജിറ്റല്‍ പണമിടപാടില്‍ എഐ വിപ്ലവം

ഗൂഗിളിനും പെർപ്ലേക്‌സിറ്റിക്കും പിന്നാലെ എഐ പവേഡ് പേമെന്റ് സേവനം, അതും നേരിട്ടുള്ള പേമെന്റുകൾ ചാറ്റ്ജിപിടി വഴിയും നടക്കാൻ പോകുകയാണ്

ചാറ്റ്ജിപിടിയിലൂടെ ഇനി യുപിഐ പേമെന്റും നടത്താം! ഡിജിറ്റല്‍ പണമിടപാടില്‍ എഐ വിപ്ലവം
dot image

എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയോട് സംസാരിച്ച് കൊണ്ട് ഷോപ്പിങും നടത്തി ഓൺലൈൻ പേയ്‌മെന്റും ചെയ്ത് മടങ്ങാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സയൻസ് ഫിക്ഷനല്ല പറഞ്ഞത്. ഇനി നടക്കാൻ പോകുന്ന കാര്യമാണ്. നാഷ്ണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എൻപിസിഐ ഓപ്പൺഎഐയും റേസർപേയുമായി കൈകോർത്ത് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

ഗൂഗിളിനും പെർപ്ലേക്‌സിറ്റിക്കും പിന്നാലെ എഐ പവേഡ് പേമെന്റ് സേവനം, അതും നേരിട്ടുള്ള പേമെന്റുകൾ ചാറ്റ്ജിപിടി വഴിയും നടക്കാൻ പോകുകയാണ്. ഏജന്റിക്ക് പേമെന്റ്‌സ് എന്ന പേരിൽ ഈ ഫീച്ചറിന്റെ സ്വകാര്യ ബീറ്റ ടെസ്റ്റിങ് റേസർപേ ആരംഭിച്ചിട്ടുണ്ട്. എഐ പ്ലാറ്റ്‌ഫോമിൽ നിന്നും പുറത്തുവരാതെ തന്നെ ഓൺലൈൻ ട്രാൻസാക്ഷൻ മുഴുവനായി പൂർത്തിയാക്കാൻ സാധിക്കും.

പുത്തൻ സിസ്റ്റത്തിൽ യുപിഐയുടെ റിസർവ് പേ ഫീച്ചറാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ ഫണ്ടിലൊരു ഭാഗം ഒരു പ്രത്യേക മെർച്ചന്റിനായി മാറ്റിവയ്ക്കണം, ഇത് ഞൊടിയിടയിലുള്ള പേമെന്റിന് സഹായിക്കും. മാത്രമല്ല ഇതിനൊപ്പം യുപിഐ സർക്കിൾ എന്ന ഓപ്ഷനും ഉപയോഗിക്കാം. ഇത് വഴിയാണ് ആപ്ലിക്കേഷനിൽ നിന്നും പുറത്തിറങ്ങാതെ തന്നെ യുപിഐ പേയ്‌മെന്റ് ചെയ്യാൻ കഴിയുന്നത്. ഈ സംവിധാനങ്ങളെല്ലാം പൈലറ്റ് പ്രോജക്ടായി നടപ്പിലാക്കി വരികയാണിപ്പോൾ. സുരക്ഷിതവും നിയന്ത്രിതവുമായ രീതിയിൽ യുപിഐ ട്രാൻസാക്ഷൻ എങ്ങനെ നടത്താം എന്ന കാര്യമാണ് നിലവിൽ പരീക്ഷിക്കുന്നത്. ഈ ടെക്‌നോളജിയിൽ എഐയാണ് പ്രവർത്തിക്കുക. പക്ഷേ അത് നിങ്ങളുടെ മേൽനോട്ടത്തിലായിരിക്കും.

എയൽടെൽ പേമെന്റ്‌സ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയാണ് പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമാകുന്നത്. ഉപയോക്താക്കളിലേക്ക് ഈ സേവനം എത്തിക്കാൻ സഹായിക്കുന്നത് ഈ ബാങ്കുകളാണ്. ആദ്യഘട്ടത്തിൽ ടാറ്റാ ഗ്രൂപ്പിന്റെ ബിഗ്ബാസ്‌ക്കറ്റും വോഡഫോണും അവരുടെ പ്ലാറ്റ്‌ഫോമുകളിൽ ഈ പേയ്‌മെന്‍റ് സിസ്റ്റം ഉപയോഗിക്കും. മറ്റ് എഐ ചാറ്റ്‌ബോട്ടുകളായ ജമിനി, ക്ലോഡ് എന്നിവയുമായി ചേർന്ന് പുതിയ ' ഏജൻസി എഐ പേമെന്റ്' പരീക്ഷണങ്ങൾ പൂർത്തിയാക്കിയെന്ന് റേസർപേ സിഇഒ ഹർഷിൽ മാധുറും വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ സ്വകാര്യത എഐ കമ്പനികൾക്ക് ആക്‌സസ് ചെയ്യില്ലെന്നതാണ് ഇവരുടെ വാഗ്ദാനം.

എഐ കമ്പനികൾക്ക് നിങ്ങൾ നടത്തുന്ന പേമെന്റുകളുടെ ഒരു വിവരവും ലഭിക്കില്ല. എല്ലാ ട്രാൻസാക്ഷനും ടു ഫാക്ടർ ഓതന്‍റിക്കേഷന്‍ നടത്തണം. നിങ്ങളുടെ അനുവാദമില്ലാതെ പേമെന്റുകളും നടക്കില്ലെന്ന് സാരം. ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റിൽ മറ്റൊരു വിപ്ലവമാണ് എഐയിലൂടെ വരാനിരിക്കുന്നത്‌.

Content Highlights: UPI payment through AI Chatbots like ChatGPT

dot image
To advertise here,contact us
dot image