
ആധാര്‍ കാര്‍ഡ് ഒരു പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ്. സര്‍ക്കാര്‍ സേവനങ്ങളെല്ലാം ലഭിക്കുന്നതിന് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാണ്. പെട്ടെന്ന് ഒരു ആവശ്യം വന്നാല്‍ ആധാര്‍ കയ്യില്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യും? എന്നാല്‍ ഇനി കാര്യം എളുപ്പമാണ്. വാട്‌സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് എളുപ്പത്തില്‍ ലഭ്യമാകുന്നതിന് വേണ്ടി സര്‍ക്കാര്‍ ഒരു പുതിയ മാര്‍ഗ്ഗം അവതരിപ്പിച്ചിട്ടുണ്ട്. My Gov Helpdesk Chatbot വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്.ഇതുവരെ UIDAI പോര്‍ട്ടല്‍ അല്ലെങ്കില്‍ DigiLocker വഴിയാണ് ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ ഈ മാര്‍ഗ്ഗത്തിലൂടെ നിങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാകുന്നതിനുള്ള സുരക്ഷിത ഓപ്ഷനായി വാട്‌സ് ആപ്പ് മാറുകയാണ്.
വാട്‌സ് ആപ്പിലൂടെ ആധാര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആദ്യം വേണ്ടത് ആധാറുമായി ലിങ്ക് ചെയ്ത രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും ആക്ടീവായുള്ള ഡിജിലോക്കര്‍ അക്കൗണ്ടുമാണ്. ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലാത്തവരാണെങ്കില്‍ ഡിജിലോക്കര്‍ വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ അവ ഫോണിൽ സജ്ജീകരിക്കാൻ സാധിക്കും.
ഈ ഓപ്ഷനിലൂടെ ഒരുസമയം ഒരു രേഖ മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ. മാത്രമല്ല ഡിജിലോക്കര്‍ വഴി ബന്ധിപ്പിച്ച രേഖകള്‍ മാത്രമേ ഇതിലൂടെ ലഭിക്കുകയുള്ളൂ.
Content Highlights :Learn how to download Aadhaar card through WhatsApp