
ഫോണിന് സുരക്ഷിതത്വം നൽകുന്നവയാണ് ഫോൺ കേസുകൾ അഥവാ ഫോൺ കവറുകൾ. പൊടിയിൽ നിന്നും അതേ പോലെ പെട്ടെന്നുണ്ടാവുന്ന വീഴ്ചയിൽ നിന്നുമെല്ലാം ഇത് ഫോണിനെ സംരക്ഷിക്കുന്നു. എന്നാൽ ധനികരായവരുടെ പക്കലുള്ള പല ഫോണുകൾക്കും ഈ ഫോൺ കവറുകൾ കാണാറില്ല. അതിന് പിന്നിൽ ചില കാരണങ്ങളുണ്ടെന്നാണ് ടെക്ക് വിദഗ്ധർ പറയുന്നത്.
ടെസ്‌ല, എക്‌സ് ഉടമ ഇലോൺ മസ്‌ക്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരുൾപ്പെടെ ലോകത്തിലെ ഏറ്റവും ധനികരായ പലരുടെയും സ്മാർട്ട്‌ഫോണുകൾ ശ്രദ്ധിച്ചാൽ അവയ്ക്ക് കവറില്ലായെന്നത് കാണാം. ഇത്തരത്തിൽ കവറില്ലാതെ ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത് ആശ്ചര്യകരമായി തോന്നിയേക്കാം. കോടിക്കണക്കിന് മൂല്യമുള്ള ധാരാളം വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന അത്രയും പ്രധാനമായ അവരുടെ ഫോണുകൾ കവറില്ലാതെ സൂക്ഷിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇവയാണ്.
കവറില്ലാതെ ഫോൺ ഉപയോഗിക്കുന്നത് ഉപകരണം ചൂടാകുന്നത് കുറയ്ക്കാനും നെറ്റ്‌വർക്ക് പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. അധിക ലെയറുകൾ കൊണ്ട് മൂടാത്ത സ്മാർട്ട്‌ഫോണുകൾ ചൂട് കുറയ്ക്കുകയും പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ആപ്പുകൾ സുഗമമായി പ്രവർത്തിക്കാനും മൊത്തത്തിലുള്ള പ്രകടനം വേഗത്തിൽ നിലനിർത്താനും അനുവദിക്കുന്നു. കവറില്ലാതെ ഫോൺ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും കൂടുതൽ മികച്ച അനുഭവം നൽകുമെന്നും പല പ്രൊഫഷണലുകളും വിശ്വസിക്കുന്നു.
ഇത് കൂടാതെ കണക്റ്റിവിറ്റിയും ഈ പ്രവർത്തിക്ക് പിന്നിലുണ്ട്. ചില സന്ദർഭങ്ങളിൽ കവറുകൾ ആന്റിന ബാൻഡുകളെ ഭാഗികമായി തടഞ്ഞേക്കാം. ഇത് സിഗ്നൽ സ്വീകരണം ദുർബലമാകുന്നതിലേക്ക് നയിക്കുന്നു. കവർ ഇല്ലാത്ത സ്മാർട്ട്‌ഫോണുകൾ പ്രത്യേകിച്ച് 5G ലഭ്യമാകുന്ന ഉപകരണങ്ങൾ കൂടുതൽ ശക്തവും സ്ഥിരതയുള്ളതുമായ നെറ്റ്‌വർക്ക് സിഗ്നലുകൾ സ്വീകരിക്കാൻ പ്രവണത കാണിക്കുന്നു. തടസ്സമില്ലാത്ത മികച്ച കണക്റ്റിവിറ്റി പ്രവർനങ്ങൾ വേഗത്തിലാക്കുന്നു.
മറ്റൊന്ന് ലുക്കാണ്. ഫോൺ കവറുകൾ പലപ്പോഴും ആ ഉപകരണത്തെ വലുതാക്കുന്നു. അതിന്റെ യഥാർത്ഥ രൂപകൽപ്പനയും പ്രീമിയം ലുക്കും ഇത് നഷ്ടപ്പെടുത്തും. ഫോണുകൾ കേസ്-ഫ്രീ ആയി സൂക്ഷിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് കമ്പനി രൂപകൽപ്പന ചെയ്ത സ്ലിം ബിൽഡും വ്യത്യസ്തമായ നിറങ്ങളും ആസ്വദിക്കാൻ കഴിയും. ഇത് ഉപകരണത്തെ കൂടുതൽ മനോഹരമാക്കുന്നു. ഇതാണ് പലരും ഫോൺ കവറുകൾ ഉപയോഗിച്ച് സ്മാർട്ട്‌ഫോണുകൾ മറയ്ക്കാതിരിക്കാൻ ഇഷ്ടപ്പെടാത്തതിൻ്റെ മറ്റൊരു പ്രധാന കാരണം.
Content Highlights- Why don't these millionaires put a case on their phones? know the reason.