നടുറോഡില്‍ പെണ്‍കുട്ടികളുടെ പൊരിഞ്ഞ അടി; ഗതാഗതക്കുരുക്കായതോടെ പിടിച്ചുമാറ്റി പൊലീസ്

സംഗതി കൈവിട്ടതോടെ പൊലീസ് എത്തിയാണ് പെണ്‍കുട്ടികളെ പിടിച്ചുമാറ്റിയത്.

നടുറോഡില്‍ പെണ്‍കുട്ടികളുടെ പൊരിഞ്ഞ അടി; ഗതാഗതക്കുരുക്കായതോടെ പിടിച്ചുമാറ്റി പൊലീസ്
dot image

നൈനിത്താളിലെ രാംനഗറില്‍ രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുണ്ടായ കയ്യാങ്കളിയുടെ വീഡിയോ വൈറല്‍. സംഗതി കൈവിട്ടതോടെ പൊലീസ് എത്തിയാണ് പെണ്‍കുട്ടികളെ പിടിച്ചുമാറ്റിയത്.

വീഡിയോയില്‍ നാലു പെണ്‍കുട്ടികളെ കാണാം, ഇവരില്‍ രണ്ടുപേര്‍ തമ്മിലാണ് അടി നടക്കുന്നത്. പീച്ച് നിറത്തിലുള്ള ടോപ്പ് ഇട്ട പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ചുവലിക്കുന്നതും മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റു പെണ്‍കുട്ടികള്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങാതെ അടി തുടരുകയായിരുന്നു.

ഒടുവില്‍ ഗതാഗത തടസ്സമനുഭവപ്പെട്ടതോടെ സംഭവസ്ഥലത്ത് പൊലീസ് എത്തി പെണ്‍കുട്ടികളെ പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് ഇവരെ വീട്ടിലേക്ക് അയച്ചു. എന്താണ് പൊതുവിടത്തില്‍ കിടന്നുള്ള അടിക്ക് കാരണമെന്ന് വ്യക്തമല്ല.

ഇതെന്താണ് ആക്ഷന്‍ മൂവിയോ, ഫ്രീ ടിക്കറ്റില്‍ ഒരു ലൈവ് ആക്ഷന്‍ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ. സമാനമായ രീതിയില്‍ രാജസ്ഥാനിരെ സികര്‍ ജില്ലയില്‍ രണ്ടു സ്ത്രീകള്‍ വഴക്കടിക്കുന്ന വീഡിയോ വൈറലായിരുന്നു.

Content Highlights: Street Fight Turns Viral: Women Engage in Fierce Brawl on Busy Road

dot image
To advertise here,contact us
dot image