
ഐഫോൺ 17 സീരിസ് ലോഞ്ചിന് പിന്നാലെ വിപണയിലെ താരമായിരിക്കുന്നത് ഐഫോൺ എയറാണ്. സ്ലിം ആൻഡ് ബ്യൂട്ടി എന്നതാണ് ഐഫോൺ എയറിനെ പ്രിയങ്കരമാക്കുന്നത്. എയറിന് പിന്നാലെ ചർച്ചയാകുന്നത് ആപ്പിളിൻ്റെ ഫോർഡബിൽ ഐഫോണാണ്. അതിനാൽ തന്നെ അടുത്ത വർഷം പുറത്തിറങ്ങാൻ പോകുന്ന ഐഫോൺ 18 സീരീസിനെ കുറിച്ചുള്ള പ്രതീക്ഷയിലാണ് ഐഫോൺ ഫാൻസ്. കഴിഞ്ഞ ദിവസമാണ് ഐഫോൺ 18 സീരീസിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഫോർഡബിൾ ഫോണിന്റെ ഡിസൈനും മറ്റ് വിവരങ്ങളും ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്. ഈ ഫോൺ ഉദ്പാദിപ്പിക്കുക ഇന്ത്യയിലാകുമെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഫോൺ ഉപയോഗിക്കുന്നവർ ഒരിക്കലെങ്കിലും വാങ്ങണം എന്ന് ആഗ്രഹിക്കുന്ന മോഡലാണ് ആപ്പിളിൻ്റെ ഐഫോൺ. ഐഫോൺ വച്ചൊരു മിറർ സെൽഫി എടുക്കുക എന്നത് ആരാണ് ആഗ്രഹിക്കാത്തത്. ഇന്ത്യയിൽ ഐഫോൺ വാങ്ങുക എന്നതിൽ സാധാരണക്കാരെ സംബന്ധിച്ച് തടസ്സമാകുന്നത് അതിൻ്റെ വിലയാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഐഫോണുകൾക്ക് ഇന്ത്യയിൽ വില കുറച്ച് കൂടുതലാണ്. പുത്തൻ സീരീസിന്റെ ലോഞ്ചിന് പിന്നാലെ വീണ്ടും ഐഫോൺ വിലയെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. ഇറക്കുമതി ചുങ്കം ഉൾപ്പെടെയുള്ള ഘടകങ്ങളാണ് ഐഫോൺ വിലയെ സ്വാധീനിക്കുന്നത്. തീർന്നില്ല ജിഎസ്ടി, ഷിപ്പിങ് കോസ്റ്റ്, ഇന്ത്യയിലെ നികുതി നയങ്ങൾ എന്നിവയെല്ലാം ഐഫോൺ വിലയിൽ നിഴലിക്കും. എന്നാൽ മറ്റു ചില രാജ്യങ്ങളിൽ നികുതി കുറവായിരിക്കും ശക്തമായ കറൻസിയാണെങ്കിൽ അതും വില കുറവിന് കാരണമാകും.
വിദേശരാജ്യത്ത് നിന്നും ഐഫോൺ വാങ്ങിയാലോ എന്നൊരു ചിന്ത വന്നാൽ അവിടുത്ത വില അറിഞ്ഞിരിക്കുന്നത് വളരെ ഉപകാരമുള്ള കാര്യമല്ലേ?ആഗോള വ്യാപാരം, നികുതി, കറൻസി എക്‌സ്‌ചേഞ്ച് റേറ്റ് എന്നിവ എങ്ങനെയാണ് നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലയെ ബാധിക്കുന്നതെന്നും മനസിലാക്കാൻ സാധിക്കും. ഇന്ത്യയിലെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭിക്കുന്ന ഏഴ് രാജ്യങ്ങളുടെ വിവരങ്ങൾ ഒന്ന് പരിശോധിക്കാം. ഏറ്റവും പുതിയ സീരീസിന്റെ വില കണക്കാക്കിയാൽ, ഒന്നാം സ്ഥാനം അമേരിക്കയ്ക്ക് തന്നെയാണ്. പട്ടികയിൽ കാനഡ, യുകെ, സിംഗപ്പൂർ, വിയറ്റ്‌നാം, ദുബായ്, ചൈന എന്നീ രാജ്യങ്ങളാണുള്ളത്.
Content Highlights: Countries where price of iPhones cheaper than India