
ഉറക്കത്തിനിടയില്‍ ഇടയ്ക്കിടെ എഴുന്നേല്‍ക്കാറുണ്ടോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും ഇങ്ങനെ സംഭവിക്കുമ്പോള്‍ ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്നും ചിന്തിച്ചിട്ടുണ്ടോ?
ഉറക്കത്തിനിടയില്‍ എഴുന്നേല്‍ക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. സമ്മര്‍ദം. ഉത്കണ്ഠ, കഫീന്‍ ചേര്‍ത്ത പാനീയങ്ങള്‍ ഉറങ്ങുന്നതിന് മുന്‍പായി കുടിക്കുന്നത്, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ (പ്രത്യേകിച്ച് ആര്‍ത്തവകാലത്തും മെനോപോസ് സമയത്തും), ആസിഡ് റിഫ്‌ളക്‌സ്, ആസ്തമ, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ തുടങ്ങി കാരണങ്ങള്‍ പലതാണ്.
കൃത്യമായ ഒരു ഉറക്കക്രമം ഇല്ലാത്തതും ഒരു കാരണമാണ്. അസാധാരണ സമയത്ത് കിടന്ന് ഉറങ്ങുന്നത്, ഉറങ്ങുന്നതിന് മുന്‍പായി ഫോണ്‍ ഉപയോഗിക്കുന്നത്, എന്നിവയെല്ലാം ഇടയ്ക്കിടയ്ക്ക് ഉണരുന്നതിന് കാരണമാകും. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാത്തതിനാല്‍ തന്നെ ഇത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തെ വളരെ പ്രതികൂലമായാണ് ബാധിക്കുക. പിറ്റേന്നത്തെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കാന്‍ പോലും ഇത് കാരണമാകും. വളരെ ക്ഷീണിതരായി ഇരിക്കുക, ഒന്നിനോടും ഉത്സാഹം തോന്നാതെ ഇരിക്കുക തുടങ്ങി പല പ്രശ്‌നങ്ങള്‍ ഉണറക്കമുണര്‍ന്നാലും അനുഭവിക്കേണ്ടി വരും.
നിങ്ങള്‍ക്ക് മതിയായ ഉറക്കം ലഭിക്കുന്നില്ലെങ്കില്‍, ഉറക്കത്തിനിടയില്‍ എഴുന്നേല്‍ക്കുന്നുണ്ടെങ്കില്‍ അതിന് അര്‍ഥം ശരീരം നിങ്ങളോട് ചിലത് പറയാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ്. അതെന്താണെന്ന് മനസ്സിലാക്കുക പ്രധാനമാണ്. ഈ പ്രശ്‌നം വല്ലാതെ ബാധിക്കുന്നത് വരെ കാത്തിരിക്കാതെ ഡോക്ടറെ കാണുന്നതാണ് ഉചിതം. പരിശോധനകളിലൂടെ ഡോക്ടര്‍മാര്‍ക്ക് അതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനായി കഴിയും. കഫീന്‍ ഒഴിവാക്കുക, കൃത്യമായ ഉറക്കക്രമം പാലിക്കുക, സമ്മര്‍ദം കുറയ്ക്കുക, നല്ല ഭക്ഷണം കഴിക്കുക എന്നിവയെല്ലാം ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം നല്‍കും.
Content Highlights: The Hidden Meaning Behind Waking Up Multiple Times at Night