
പാകിസ്താൻ-ശ്രീലങ്ക നിർണായക സൂപ്പർ ഫോർ പോരിൽ വൈറലായി അബ്രാര്‍ അഹമ്മദിന്റെ വിക്കറ്റ് സെലിബ്രേഷൻ. ശ്രീലങ്കയ്ക്കെതിരെ നാലോവർ എറിഞ്ഞ് വെറും എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത താരം വാനിന്ദു ഹസരങ്കെയുടെ വിക്കറ്റും സ്വന്തമാക്കി.
ഹസരങ്കെയുടെ വിക്കറ്റെടുത്ത ശേഷം ഹസരങ്കെ സാധാരണ പുറത്തെടുക്കാറുള്ള വിക്കറ്റ് സെലിബ്രേഷനാണ് അബ്രാര്‍ പുറത്തെടുത്തത്. ആദ്യം നെഞ്ചിൽ കൈകൾ കെട്ടി പിന്നീട് ട്രേഡ്‌മാർക്ക് ശൈലിയിൽ കുലുക്കിയുള്ള ആഘോഷം ഉടൻ തന്നെ വൈറലായി.
Hasaranga style celebration by Abrar Ahmed😅 pic.twitter.com/UugpGSlcsr
— Moazam Chaudhary (@Moazamch98) September 23, 2025
മത്സരത്തിൽ ശ്രീലങ്കയെ പാകിസ്താൻ ചെറിയ ടോട്ടലിൽ ഒതുക്കി. അബുദാബി, ഷെയ്ഖ് സയിദ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്.
വമ്പൻ തകർച്ചയിലേക്ക് നീങ്ങിയ ശ്രീലങ്കയെ മധ്യനിരയിൽ കാമിന്ദു മെൻഡിസാണ് രക്ഷിച്ചെടുത്തത്. താരം 44 പന്തുകൾ നേരിട്ട് രണ്ട സിക്‌സറും മൂന്ന് ഫോറുകളും അടക്കം 50 റൺസ് നേടി. ചരിത് അസലങ്കെ (20), കുശാൽ പെരേര (15), വാനിന്ദു ഹസരങ്കെ (15), ചാമിക കരുണരത്നെ (17) എന്നിവർ പിന്തുണ നൽകി. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി മൂന്നും ഹാരിസ് റൗഫ്, ഹുസ്സൈൻ താലത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
ഈ മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ ഏറെക്കുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ശ്രീലങ്ക രണ്ട് മാറ്റം വരുത്തി. ചാമിക കരുണാരത്‌നെ, മഹീഷ് തീക്ഷണ എന്നിവര്‍ ടീമിലെത്തി.
Content Highlights:Abrar Ahmed mocks Sri Lanka's Wanindu Hasaranga with same celebration