ആപ്പിൾ ഉത്പന്നങ്ങളിലെ 'ഐ'യുടെ അർത്ഥമെന്ത്! ഒന്നല്ല അഞ്ച് ഉത്തരങ്ങളുണ്ട്

ആളുകൾ വ്യാപകമായി ആപ്പിൾ ഉപയോഗിക്കുന്നുണ്ടെങ്കിലും എന്താണ് ഇവയുടെ ഉത്പന്നങ്ങളിലെ ഐ എന്നത് പലർക്കും അറിയാത്ത കാര്യമാണ്

dot image

ഐഫോൺ, ഐപാഡ്, ഐപോഡ്, ഐമാക് ഗ്ലോബൽ ടെക്‌നോളജി മാർക്കറ്റിൽ എല്ലായിടത്തും കാണാം ഒരു ആപ്പിൾ ഉത്പന്നമെങ്കിലും. ലോകത്താകമാനം കോടി കണക്കിന് ആളുകളാണ് ആപ്പിൾ പ്രോഡക്ട് ലോഞ്ചിംഗിനായി കാത്തിരുന്നു പോലും വാങ്ങി കൂട്ടുന്നത്. വലിയ ഒരു ഉപഭോക്തൃ ശൃംഖല തന്നെ കെട്ടപ്പടുക്കാൻ ആപ്പിളിന് കഴിഞ്ഞിട്ടുണ്ട്. ആളുകൾ വ്യാപകമായി ആപ്പിൾ ഉപയോഗിക്കുന്നുണ്ടെങ്കിലും എന്താണ് ഇവയുടെ ഉത്പന്നങ്ങളിലെ ഐ എന്നത് പലർക്കും അറിയാത്ത കാര്യമാണ്. ചിലരെങ്കിലും ഐ എന്നാൽ ഇന്റർനെറ്റ് എന്നാണെന്ന് ചിന്തിച്ചിരിക്കാം. ഇത് ശരിയാണെങ്കിലും ഈ ഐ ഇന്റർനെറ്റിനെ മാത്രം ഉദ്ദേശിച്ചല്ല. ഒരേയൊരു ഐ സൂചിപ്പിക്കുന്നത് അഞ്ച് കാര്യങ്ങളെയാണ്.

1998ൽ ഐമാക് പുറത്തിറക്കുമ്പോൾ മുതൽ ആപ്പിളിലെ ഐ ഉണ്ടായിരുന്നു. അന്ന് തന്നെ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ഐ എന്നത് എന്താണ് സൂചിപ്പിക്കുന്നതെന്ന് കൃത്യമായി തന്നെ വിവരിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഉത്പന്നങ്ങളുടെ വളർച്ചയ്ക്ക് അനുസൃതമായി അതിൽ ഉണ്ടാകേണ്ട അതിലൂടെ ഉപഭോക്താക്കളിലെത്തേണ്ട കാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് സ്റ്റീവ് ജോബ്‌സ് ഇക്കാര്യം അന്ന് വിവരിച്ചത്. ജോബ്‌സ് പറഞ്ഞ് ഐ എന്നാൽ ഇന്റർനെറ്റ്, ഇൻഡിവിജ്വൽ, ഇൻസ്ട്രക്ട്, ഇൻഫോം, ഇൻസ്പയർ എന്നിവയെ സൂചിപ്പിക്കുന്നു എന്നാണ്. ഐ എന്നാൽ ആദ്യം അതിന്റെ അർത്ഥമായി ഇന്റർനെറ്റിനെയാണ് ചൂണ്ടിക്കാട്ടുന്നത്. ഐമാക് പുറത്തിറക്കിയപ്പോൾ തന്നെ ഇന്റർനെറ്റ് എല്ലാവരുടെയും ജീവിതത്തിലെ അഭിവാജ്യ ഘടകമായി മാറി കഴിഞ്ഞിരുന്നു. ആപ്പിളിന് അവരുടെ ഉത്പന്നങ്ങളിലൂടെ ഉപഭോക്താക്കളെ ഡിജിറ്റൽ ലോകത്തെത്തിക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നു. ഐമാക്കിലൂടെ അത് സാധിക്കുകയും ചെയ്തു.

ഐ എന്നാൽ വ്യക്തി എന്നതിനെയും സൂചിപ്പിക്കുന്ന ഒന്നാണ്. കസ്റ്റമൈസബിൽ എക്‌സ്പീരിയൻസാണ് ആപ്പിലൂടെ അവർ ഉപഭോക്താക്കൾക്ക് നൽകിയത്. ഈ ഒരു പ്രത്യേകത മറ്റ് കമ്പനികളിൽ നിന്നും ആപ്പിളിനെ വ്യത്യസ്തമാക്കി നിർത്താനും സഹായിച്ചു.

ഇൻസ്ട്രക്ട് എന്നത് കൊണ്ട് ആപ്പിൾ ഉദ്ദേശിക്കുന്നത് അവരുടെ ഉത്പന്നം ഒരു ടൂൾ ആഴി മാത്രം ഒതുങ്ങി പോകാതെ, അറിവിനായുള്ള ഒരു ഉപകരണമായി തീരണമെന്നുള്ള ലക്ഷ്യമാണ്. ഉപഭോക്താക്കളെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുകയും അവർക്ക് എത്രയും വേഗം വിവരങ്ങൾ എത്തിക്കുകയും ചെയ്യുന്ന രീതിയിലേക്ക് ആപ്പിളെത്തണം എന്നതായിരുന്നു ഇതിന് പിന്നിൽ ഇൻഫോം എന്ന വാക്കുകൊണ്ട് അറിവുകളും വിവരങ്ങളും വിരൽതുമ്പിലെത്തിക്കുന്ന രീതിയെയാണ് ആപ്പിൾ ഉദ്ദേശിച്ചത്.

ഐമാക് മുതൽ ഏറ്റവും പുതിയ ഐമാക്ക് വരെ ഏറ്റവും പുതിയ വിവരങ്ങൾ ഏറ്റവും ശരിയായ രീതിയിൽ ഉപഭോക്താക്കളിലെത്തിക്കുകയാണ് ലക്ഷ്യമിട്ടത്. ഇൻസ്പയർ, അതായത് ആപ്പിൾ ഉത്പന്നങ്ങളിലൂടെ പുത്തൻ ആശയങ്ങളെയും ക്രിയേറ്റിവിറ്റിയെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇൻസപയറിലൂടെ ആപ്പിൾ ഉദ്ദേശിക്കുന്നത്. ക്രിയേറ്റ്, ലേൺ ആൻഡ് എക്‌സ്പ്‌ളോർ എന്നതാണ് ആപ്പിൾ മോട്ടിവേഷനിലൂടെ നൽകുന്നതും.

Content highlights: What is the i in every apple product stands for

dot image
To advertise here,contact us
dot image