തൃശ്ശൂരിലെ ആറ് ബിജെപി കൗണ്‍സിലര്‍മാര്‍ ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ പിഴ; ഇവരുടെ വക്കീലും അടക്കണം 5 ലക്ഷം

കൗണ്‍സിലര്‍മാര്‍ പിഴയൊടുക്കണമെന്ന ഹൈക്കോടതി വിധി ബിജെപിക്ക് തിരിച്ചടിയായി.

dot image

കൊച്ചി: തൃശ്ശൂരിലെ ആറ് ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് ഹൈക്കോടതി. ഓരോരുത്തരും അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണം. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതാണ് പിഴയ്ക്ക് കാരണം. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഗസ്റ്റ് ഹൗസായ ബിനി ഹോട്ടല്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കിയതിന് എതിരെയായിരുന്നു ഹര്‍ജി.

ബിനി ഹോട്ടല്‍ കോര്‍പ്പറേഷനില്‍ നിന്ന് ഏറ്റെടുത്ത് നടത്തിയിരുന്നത് പ്രമുഖ അബ്കാരിയായിരുന്ന വി കെ അശോകനായിരുന്നു. പുതിയ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ സ്വകാര്യ വ്യക്തികള്‍ ഗസ്റ്റ് ഹൗസ് ഏറ്റെടുത്തിരുന്നു. ബിനി ടൂറിസ്റ്റ് ഹോം എന്ന പേര് ബിനി ഹെറിറ്റേജ് എന്നാക്കി മാറ്റിയിരുന്നു. ഇതിനായി കോര്‍പ്പറേഷന്‍ വഴിവിട്ട് സഹായം ചെയ്‌തെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചിരുന്നു. ഗസ്റ്റ് ഹൗസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. പിഴയും വിധിച്ചു.

ആറ് കൗണ്‍സിലര്‍മാരും അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുക്കണം. മാത്രമല്ല, ഇവര്‍ക്ക് വേണ്ടി ഹാജരായ തൃശ്ശൂരിലെ അഭിഭാഷകന്‍ കെ പ്രമോദും അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണം. കൗണ്‍സിലര്‍മാര്‍ പിഴയൊടുക്കണമെന്ന ഹൈക്കോടതി വിധി ബിജെപിക്ക് തിരിച്ചടിയായി. സിപിഐഎം നേതാക്കള്‍ ഇടപെട്ട് ബിനി ഗസ്റ്റ് ഹൗസ് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് കൊടുത്തെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഈ ആരോപണമാണ് ഹൈക്കോടതി തള്ളിയത്.

Content Highlights: High Court fines six BJP councilors in Thrissur Rs. 5 lakh each

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us