
ചാറ്റ് ജിപിടി പ്ലസ്, പ്രോ ഉപയോഗക്കുന്നവരാണോ..എന്നാലിനി പോക്കറ്റ് കീറും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐ. നേരത്തേ ഇന്ത്യയിലെ ചാറ്റ് ജിപിടി ഉപയോക്താക്കള്‍ക്ക് അഡ്വാന്‍സ്ഡ് ഫീച്ചേഴ്‌സ് ഉപയോഗിക്കണമെങ്കില്‍ ഡോളറില്‍ പണം അടയ്‌ക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ രൂപയില്‍ തന്നെ പണമടയ്ക്കാം. എന്നാല്‍ നിരക്കല്പം കൂടുതലാണെന്ന് മാത്രം. നേരത്തേ, ചാറ്റ് ജിപിടി പ്ലസ്, പ്രോ സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് 20 ഡോളര്‍, 200 ഡോളര്‍ എന്നിങ്ങനെയാണ് ചാര്‍ജ് ഈടാക്കിയിരുന്നത്. അതായത് യഥാക്രമം 1750 രൂപ മുതല്‍ 17,500 രൂപ വരെ. എന്നാല്‍ പുതിയ നിരക്കുപ്രകാരം, 1,999 രൂപ മുതല്‍ 19,900 രൂപ വരെ നല്‍കണം. കമ്പനിയുടെ ടീം സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ വര്‍ധിപ്പിച്ച തുക ബാധകമാണ്. ബിസിനസ്സ് പ്ലാനുകള്‍ക്കും നേരത്തേ നല്‍കിയിരുന്നതിനേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും.
അതായത് ചാറ്റ് ജിപിടി പ്ലസ്, പ്രോ ഉപയോക്താക്കള്‍ എഐ ചാറ്റ്‌ബോട്ടിന്റെ അഡ്വാന്‍സ്ഡ് ഫീച്ചേഴ്‌സ് ലഭ്യമാകണമെങ്കില്‍ 14 ശതമാനം അധികം പണം നല്‍കേണ്ടതായി വരും. കഴിഞ്ഞ വര്‍ഷം സാം ആള്‍ട്ട്മാന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ചാര്‍ജ് ആയി ഉയര്‍ന്ന തുക ഈടാക്കുന്നതാണ് വലിയ രീതിയില്‍ ചാറ്റ് ജിപിടി കൈക്കൊള്ളാനുള്ള തടസ്സമെന്ന് സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും ഡവലപ്പര്‍മാരും അദ്ദേഹത്തെ അറിയിച്ചിരുന്നു.
ജിപിടി 5ന് ഒപ്പം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു വിലകുറഞ്ഞ ഗോ പ്ലാനിന്റെ പണിപ്പുരയിലാണ് എഐ സ്റ്റാര്‍ട്ടപ്പ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ പോക്കറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള പ്ലാനുകളുടെ സൂചനയൊന്നും ഇതുവരെ വന്നിട്ടില്ല. ഇന്ത്യക്കാരുടെ ഇടയില്‍ ചാറ്റ് ജിപിടിക്ക് വന്‍ സ്വീകാര്യതയാണ്. പെര്‍പ്ലെക്‌സിറ്റിയും ജെമിനിയും ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ മികച്ച ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. യര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് പെര്‍പ്ലെക്‌സിറ്റി ഒരു വര്‍ഷത്തെ സൗജന്യ പ്രോ ആക്‌സസാണ് നല്‍കുന്നത്. ഗൂഗിള്‍ ജെമിനിയാണെങ്കില്‍ അധിക ക്ലൗഡ് സ്‌റ്റോറേജ്, യുട്യൂബ് പ്രീമിയം സര്‍വീസ് എന്നിവയും ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
2025ല്‍ ചാറ്റ് ജിപിടിയുടെ മൊബൈല്‍ ആപ്പ് 1.35 ബില്യണ്‍ ഡോളറാണ് നേടിയത്. മുന്‍വര്‍ഷത്തേക്കാള്‍ 673 ശതമാനം കൂടുതല്‍. ഒരു മാസം 193 ഡോളറാണ് ആപ്പ് ജെനറേറ്റ് ചെയ്യുന്നതത്രേ.
Content Highlights: ChatGPT Price Hike in India: Plus and Pro Plans Now Costlier