കിടിലൻ ഗ്രീൻ ഷേഡിൽ വിവോ ടി3 അൾട്രാ; സെപ്റ്റംബർ 12ന് ലോഞ്ച് ചെയ്യും

സെപ്റ്റംബർ 12നാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക

കിടിലൻ ഗ്രീൻ ഷേഡിൽ വിവോ ടി3 അൾട്രാ; സെപ്റ്റംബർ 12ന് ലോഞ്ച് ചെയ്യും
dot image

ടി3 പ്രോയ്ക്ക് ശേഷം തങ്ങളുടെ പുതിയ മോഡൽ ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് വിവോ. വിവോ ടി3 അൾട്രാ എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡലിന്റെ ലോഞ്ച് തീയതിയും ഫോണിന്റെ ഫീച്ചറുകളും കമ്പനി പുറത്തുവിട്ടു.

സെപ്റ്റംബർ 12നാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഒരു മിഡിൽ ബജറ്റ് റേഞ്ച് ആയ 30,000 രൂപയ്ക്കടുത്താകും ഫോണിന്റെ വില എന്നും കമ്പനി പുറത്തുവിട്ട വിവരങ്ങളിലുണ്ട്. വിവോ വി40 സീരീസുകൾക്ക് സമാനമായ ക്യാമറയാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. ഇവയ്ക്ക് പുറമെ പ്രധാന ക്യാമറയ്ക്ക് താഴെ, എൽഇഡി ഫ്ലാഷ് യൂണിറ്റും മറ്റൊരു ചെറു ക്യാമറയടക്കമുള്ള ഒരു പ്രത്യേക സ്പേസും ഫോണിലുണ്ട്.

നിലവിൽ ഗ്രീൻ ഷേഡിൽ പുറത്തിറങ്ങുന്ന ടി3 അൾട്രാ, 5,500mAh ബാറ്ററി പവറിലും കൂടിയാണ് എത്തുക. 12 ജിബി റാമും, അവയ്ക്ക് പുറമെ മറ്റൊരു 12 ജിബി സ്പെയ്സുമാണ് കമ്പനി വാഗ്ദ്ധാനം ചെയുന്നത്. ഫോണുകളുടെയും മറ്റും ഗുണനിലവാരം പരിശോധിക്കുന്ന 'ആൻടുടു' ടെസ്റ്റിൽ മികച്ച സ്കോറാണ് ഫോൺ നേടിയത്. മികച്ച 3ഡി ഡിസ്പ്ലേയും മികച്ച ബ്രൈറ്റ്നെസ്സ് ഓപ്ഷനുമാണ് പുതിയ ഫോണിലുളള മറ്റ് ഫീച്ചറുകൾ.

dot image
To advertise here,contact us
dot image