ഈ വണ്ടിയിൽ എന്തും പോകും!; ജിഎസ്ടി പരിഷ്കരണത്തിന് പിന്നാലെ ഇന്ധന സാധ്യതകളിൽ ചുവടുമാറ്റി വാഹനനിര്‍മാതാക്കള്‍

ഓട്ടോ ഇങ്ക് മള്‍ട്ടി-ഫ്യുവല്‍ പവര്‍ട്രെയിന്‍ ഡ്രൈവിലേക്ക് തിരിഞ്ഞ് വാഹനനിര്‍മാതാക്കള്‍

ഈ വണ്ടിയിൽ എന്തും പോകും!;  ജിഎസ്ടി പരിഷ്കരണത്തിന് പിന്നാലെ ഇന്ധന സാധ്യതകളിൽ ചുവടുമാറ്റി വാഹനനിര്‍മാതാക്കള്‍
dot image

മാറിവരുന്ന ജിഎസ്ടി നിരക്കുകള്‍ കൊണ്ട് ഇന്ത്യന്‍ കാര്‍ കമ്പനികള്‍ അവരുടെ പദ്ധതികളിലും മാറ്റം കൊണ്ടുവരാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. പെട്രോള്‍, ഡീസല്‍ കാറുകളുടെ നിര്‍മാണം എന്നതിലുപരി പെട്രോള്‍, സിഎന്‍ജി, ഹൈബ്രിഡ്, വൈദ്യുതി തുങ്ങിയ മള്‍ട്ടി-പവര്‍ട്രെയിന്‍ മോഡലില്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തയ്യാറാവുകയാണ് വാഹന നിര്‍മാതാക്കള്‍.

സെപ്റ്റംബര്‍ 22 മുതല്‍ പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ നടപ്പിലാക്കുമ്പോള്‍ പെട്രോള്‍ കാറുകളുടെ വിഹിതം 52 ശതമാനമായും ഡീസലിന്റെ വിഹിതം 17 ശതമാനം ആയും കുറയുമെന്ന് ജാറ്റോ ഡൈനാമിക്‌സ് വ്യക്തമാക്കുന്നു. എന്നാല്‍ സിഎന്‍ജി വാഹനങ്ങളുടെ വിഹിതം 21 ശതമാനം ആയി ഉയരാനും സാധ്യതയുണ്ടെന്ന് പറിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെയും ഹൈബ്രിഡുകളുടെയും വിഹിതം 10 ശതമാനത്തിൽ എത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

പല വാഹന നിര്‍മാതാക്കളും ആ രംഗത്തേക്ക് നേരത്തെ തന്നെ മാറി കഴിഞ്ഞു, മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡലായ വിക്ടോറിസ് എസ്യുവി പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി വേരിയന്റുകളിലാണ് വരുന്നത്. ഇതുകൊണ്ടു തന്നെ ഉപയോക്താവിന് ഏത് പവര്‍ ഉപയോഗിക്കണമെന്ന ഓപ്ഷന്‍ ലഭിക്കുന്നു. ടാറ്റാ മോട്ടോഴ്‌സാണ് ഇത്തരത്തിലൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ചത്.

നിലവില്‍ ടാറ്റ മോട്ടോഴ്സ് പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇവി ഓപ്ഷനുകളില്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ട്. സിഎന്‍ജി വേരിയന്റുകളായ പഞ്ച്, ആള്‍ട്രോസ്, ടിയാഗോ, ടിഗോര്‍, നെക്സണ്‍ എന്നിവയെല്ലാം ഇത്തരത്തിലുള്ള വാഹനങ്ങളാണ്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള ടാറ്റയുടെ പോര്‍ട്ട്‌ഫോളിയോ വില്‍പ്പനയുടെ 27 ശതമാനവും സിഎന്‍ജി വാഹനങ്ങളാണ്.

Content Highlights: vehicle manufactures switch to multi-fuel powertrain drive

dot image
To advertise here,contact us
dot image