4ചാൻ ട്രോളുകൾ പണിപറ്റിച്ചു! H-1B വിസ പരിഭ്രാന്തിക്കിടയിൽ ഇന്ത്യക്കാർക്കെതിരെ ആസൂത്രിത നീക്കമെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കുള്ള വിമാനടിക്കറ്റിന്റെ വില റോക്കറ്റ് വേഗതയിൽ കുതിച്ചു കയറിയിട്ടുണ്ട്

4ചാൻ ട്രോളുകൾ പണിപറ്റിച്ചു! H-1B വിസ പരിഭ്രാന്തിക്കിടയിൽ ഇന്ത്യക്കാർക്കെതിരെ ആസൂത്രിത നീക്കമെന്ന് റിപ്പോർട്ട്
dot image

കുടിയേറ്റം നിയന്ത്രിക്കാനെന്ന കാരണം മുൻനിർത്തി എച്ച്-1ബി വിസ ഫീസ് കുത്തനെ ഉയർത്തുന്ന പ്രഖ്യാപനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചതിന് പിന്നാലെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഇക്കാര്യം വലിയ ചർച്ചകൾക്കാണ് ഇടം നൽകിയിരിക്കുന്നത്. വിസ ഹോൾഡർമാർ സെപ്തംബർ 21ന് മുമ്പ് യുഎസിൽ കാലുകുത്തിയിരിക്കണമെന്ന വ്യവസ്ഥ ഇന്ത്യൻ ടെക്കികൾക്കും വിസ ഹോൾഡർമാർക്കുമിടയിൽ വലിയ രീതിയിലുള്ള പരിഭ്രാന്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടയിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കുള്ള വിമാനടിക്കറ്റിന്റെ വില റോക്കറ്റ് വേഗതയിൽ കുതിച്ചു കയറിയിട്ടുണ്ട്.

ഈ കോലാഹലങ്ങൾക്കിടയിലാണ് എരിതീയിൽ എണ്ണ ഒഴിക്കാനെന്ന പോലെ ഇമേജ് ബോർഡ് വെബ്‌സൈറ്റായ 4ചാന്റെ എൻട്രി. ഫ്‌ളൈറ്റ് റിസർവേഷൻ സിസ്റ്റത്തിൽ തിരക്കുണ്ടാകുന്ന ഒരു ക്യാമ്പയിനിനാണ് ഈ വെബ്‌സൈറ്റ് ഉപഭോക്താക്കൾ തിരികൊളുത്തിയിരിക്കുന്നത്. എയർ ടിക്കറ്റ് ഹോൾഡ് നയങ്ങളെ ചൂഷണം ചെയ്ത് കൊണ്ട് മടക്ക യാത്രയ്ക്കുള്ള (ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കുള്ള) ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ നിന്നും മനപൂർവം ഇന്ത്യക്കാരെ തടയുന്ന നീക്കമാണ് ഉണ്ടായതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇങ്ങനെ വരുന്നതോടെ ടിക്കറ്റ് അവൈലബിലിറ്റി കുറവാണെന്ന് കാണിക്കുകയും ബാക്കിയുള്ള ടിക്കറ്റിന് വിലവർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇതോടെ ഇന്റർനെറ്റ് തന്നെ രണ്ടു തട്ടിലായിരിക്കുന്ന സ്ഥിതിയാണ്. ചിലർ ഈ പ്രവർത്തിയെ രാജ്യസ്‌നേഹമെന്നാണ് വിശേഷിപ്പിച്ചതെങ്കിൽ ചിലർ ഇന്ത്യക്കാർക്ക് എതിരെയുള്ള വംശീയതും വിദ്വേഷവുമാണ് ഇതിന് പിന്നിലെന്നാണ് ചൂണ്ടിക്കാട്ടിയത്.

4ചാൻ ഉപഭോക്താക്കളുടെ നീക്കങ്ങളെ സാധാരണയായി വിളിക്കപ്പെടുന്നത് 'clog the toilet'എന്നാണ്. (ടോയ്‌ലെറ്റ് ഡ്രെയ്‌നേജ് തടയുകയോ തടസപ്പെടുത്തുകയോ ചെയ്യുക എന്നാണ് ഇതിന്റ യഥാർത്ഥ അർത്ഥം). ഇങ്ങനെ വിളിക്കപ്പെടുന്ന ഇന്റർനെറ്റ് ട്രോളിങിലൂടെ യഥാർത്ഥ അട്ടിമറിയാണ് ഇവർ നടത്തിയിരിക്കുന്നതെന്ന് വേണമെങ്കിൽ പറയാം. ഇന്ത്യ യുഎസ് ഫ്‌ളൈറ്റ് റൂട്ടുകളിൽ കയറി, ചെക്ക് ഔട്ടുകൾ ആരംഭിക്കും.. മനപൂർവം ടിക്കറ്റ് വാങ്ങാനുള്ള പ്രക്രിയ പൂർത്തിയാക്കാതെ അങ്ങനെ തുടരും. ഇതോടെ യഥാർത്ഥ എച്ച്-1ബി വിസ ഉള്ളവർക്ക് അനുവദിച്ചിരിക്കുന്ന പരിധിക്കുള്ളിൽ തിരികെ മടങ്ങാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാതെ വരും. ഈ രീതി ബുക്കിങ് സംവിധാനത്തെ തന്നെ സാരമായി ബാധിച്ചു. ഇത്തരത്തിൽ ഈ വെബ്‌സൈറ്റ് ഉപയോക്താക്കൾ സംഘടിതമായി തന്നെ പ്രവർത്തിച്ചതിനാൽ ബുക്കിങ് സിസ്റ്റം തന്നെ മരവിച്ച അവസ്ഥയിലായി. സീറ്റുകളുടെ എണ്ണം കുറഞ്ഞു, അമിതമായ രീതിയിൽ ബുക്കിങ് തുക ഉയർന്നു. അതും ആറായിരം ഡോളർ വരെ നിരക്കിൽ വില ഉയർന്നു എന്നാണ് റിപ്പോർട്ട്.

ഇങ്ങനെ ഇന്ത്യയിൽ നിന്നും യുഎസിലേക്കുള്ള എച്ച്-1ബി വിസ ഹോൾഡർമാരുടെ യാത്രയ്ക്ക് തടസം സൃഷ്ടിക്കാനാണ് ഇവർ ശ്രമിച്ചത്. എന്നാൽ ട്രോളെന്ന പേരിൽ കടുത്ത വംശീയതയാണ് കാട്ടുന്നതെന്ന് പലരും എക്‌സിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
Content Highlights: 4chan trolls block Indian H-1B Visa holders to book Flight tickets

dot image
To advertise here,contact us
dot image