
കൈനറ്റിക്കിന്റെ ഡിഎക്‌സ് ഇലക്ട്രിക്ക് സ്‌കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു. 1.11 ലക്ഷം രൂപയാണ് വണ്ടിയുടെ ഇന്ത്യയിലെ വില. മറ്റൊരു വേരിയെന്റായ DX+ന് ഇന്ത്യയിൽ 1.17 ലക്ഷം രൂപയാണ് വിലവരുന്നത്.
പുതിയ ഡിസൈനും ഫീച്ചറുകളെല്ലാം ഉണ്ടെങ്കിലും പഴയ കൈനറ്റിക്കിന്റെ കുറച്ച് സാമ്യതകൾ ഇതിനുമുണ്ട്. കൈനറ്റിക്ക് ഇവിയുടെ വെബ്‌സൈറ്റിൽ നിന്നും 1000 രൂപയുടെ ടോക്കൺ സ്വന്തമാക്കി കൊണ്ട് വണ്ട് ബുക്ക് ചെയ്യാവുന്നതാണ്. എന്നാൽ 35,000 യൂണിറ്റുകൾ മാത്രമാണ് നിലവിൽ ആളുകൾക്ക് സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. സെപ്റ്റംബറിലായിരിക്കും വണ്ടി ലഭിച്ച് തുടങ്ങുക.
ഇന്ത്യയിലെ മറ്റ് NMC ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടറുകളേക്കാൾ 4 മടങ്ങ് കൂടുതൽ ആയുസ്സ് (2500 മുതൽ 3500+ സൈക്കിളുകൾ) ഡി എക്‌സ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. റേഞ്ച്-എക്‌സ് നിർമ്മിച്ച 2.6 സണവ ബാറ്ററി പായ്ക്കാണ് കൈനറ്റിക് DX ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. DX+ ൽ ബാറ്ററി 116 കിലോമീറ്റർ IDC റേഞ്ച് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, 3 മോഡുകൾ (റേഞ്ച്, പവർ, ടർബോ) ഉപയോഗിച്ച് മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ ഓടാനും ഈ സ്‌കൂട്ടറിന് സാധിക്കും.
ഇന്ത്യൻ മാർക്കറ്റിൽ വൻ ഫാൻബേസുണ്ടായിരുന്ന കൈനറ്റിക്ക് ZX എന്ന മോഡലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ ഡിസൈൻ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ സ്‌പോർട്ടി ഹെഡ്‌ലൈറ്റും. കൈനറ്റിക് ലോഗോ ആകൃതിയിലുള്ള LED DRLand എന്നിവയ്‌ക്കൊപ്പം മറ്റ് ഫീച്ചറുകൾ കൂടി ചേരുമ്പോൾ ഇതിന് പുതുക്കിയ രൂപം ലഭിക്കുന്നു.
വളരെ സ്‌ട്രോ്ങ്ങായിട്ടുള്ള ബോഡിയോടൊപ്പം വിശാലമായ ഫ്‌ളോർബോർഡും ഉണ്ട്. 1 ഫുൾസൈസ് ഹെൽമെറ്റും ഒരു ഹാഫ് സൈസ് ഹെൽമെറ്റും ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന അണ്ടർ സീറ്റ് സ്‌റ്റോറേജും ഇതിനുണ്ട്. അഡ്ജസ്റ്റ് ചെയ്യാവുന്ന ടെലിസ്‌കോപ്പിക് റിയർ ഷോക്ക് അബ്‌സോർബറുകളാണുള്ളത്. കൂടാതെ കോംബി-ബ്രേക്കിങ്ങോടുകൂടിയ 220എംഎം ഫ്രണ്ട് ഡിസ്‌കും 130എംഎം റിയർ ഡ്രം ബ്രേക്കുമാണ് ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്. റെഡ്, ബ്ലൂ, വൈറ്റ്, സിൽവർ, ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളിൽ DX+ സ്വന്തമാക്കാം. അതേസമയം സിൽവർ, ബ്ലാക്ക് നിറങ്ങളിലേ DX ലഭിക്കൂ.
Content Highlights- Kinetic DX Electric Scooter Launched At Rs 1.11 Lakh